പെട്ടിമുടിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി! മരിച്ചവരുടെ എണ്ണം 49 ആയി.

ഇടുക്കി : പെട്ടിമുടി ദുരന്തത്തിൽ ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയാതോടെ മരണസംഖ്യ 49 ആയി.ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ സ്‌പെഷ്യൽ ടീമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി.ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പുഴയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഇവ തിരിച്ചറിഞ്ഞിട്ടില്ല…….

ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍, അരമണിക്കൂറിന്റെ ഇടവേളകളില്‍ രണ്ട് മൃതദേഹങ്ങള്‍ വീതമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പ്രദേശത്തേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടി വന്നപ്പോള്‍ വന്നപ്പോള്‍ ഇവര്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയതായിരിക്കാം എന്നാണ് കരുതുന്നത്.

പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ പാറകല്ലുകൾ നീക്കം ചെയ്ത് 1015 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്താണ് തെരച്ചിൽ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന രക്ഷാ സേന, പൊലീസ്, റവന്യൂ, വനം വകുപ്പുകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇരുപതടി പൊക്കത്തിൽ വരെ മണ്ണ് വന്നടിഞ്ഞ ദുരന്ത ഭൂമിയിൽ മനുഷ്യസാധ്യമായതെല്ലാം ആദ്യ രണ്ട് ദിവസം തന്നെ ചെയ്തിരുന്നു. തെരച്ചിലിന് ഇത് മാത്രം പോരാതെ വന്നതോടെ പൊലീസ് നായക്കളായ ഡോണയും മായയും പെട്ടിമുടിയിലെത്തിയിട്ടുണ്ട്.മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതുപോലെ സൂചനകൾ നൽകിയാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.മന്ത്രിമാരായ എ.കെ. ബാലൻ, കെ. രാജു തുടങ്ങിയവർ ഇന്നലെ ദുരന്ത മേഖല സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തിയിരുന്നു.

Top