തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക് ഡൗൺ മാനദണ്ഡത്തില്‍ വ്യക്തമാക്കിയിരുന്നു.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അത് സംബന്ധിച്ചുള്ള ടൈംടേബിള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ഇതേതുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.
നാലം ഘട്ട ലോക്ക് ഡൗണിലെ ഇളുവുകളും നിയന്ത്രണങ്ങലും സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമായി. മദ്യശാലകള്‍ തുറക്കാനും എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെക്കാനും തീരുമാനിച്ചു. നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. മദ്യശാലകള്‍ ബുധനാഴ്ച മുതല്‍ തുറക്കാനാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍ തുറക്കും. ക്ലബുകൾക്കും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കുമെന്നാണ് വിവരം. മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബാല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും.
പുതുക്കിയ മാർഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സർവ്വീസുകൾക്ക് മെയ് 31 വരെ വിലക്കുണ്ട്. നേരത്തേ മെയ് 18 മുതൽ വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനകമ്പനികൾ ബുക്കിംഗും തുടങ്ങിയിരുന്നു. എന്നാൽ ഇനിയും വിലക്കുകൾ തുടരാനാണ് സർക്കാർ തിരുമാനം. മെയ് 31 വരെ മെട്രോ സർവ്വീസുകൾക്കും വിലക്കുണ്ട്.