എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 99.70 ശതമാനം വിജയം. പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയ ശതമാനം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു. വിജയശതമാനത്തിൽ 0.44 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലാണ്, 99.94 ശതമാനം. 68, 604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് 98.41 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുള്ള മലപ്പുറം എടരിക്കോട് സ്കൂളിന് നൂറുമേനി വിജയം, 1876 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

ആകെ 417864 വിദ്യാർത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 68804 വിദ്യാർത്ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 44363 ആയിരുന്നു. വിജയശതമാനത്തില്‍ ഇത്തവണ 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ് (4856). മലപ്പുറം എടരിക്കോട് സ്കൂളില്‍ പരീക്ഷയെഴുതിയ 1876 വിദ്യാർത്ഥികളും വിജയം കരസ്ഥമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ ആണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല (99.94 ശതമാനം). കുറവ് വയനാട് ജില്ലയിലാണ് (98.41 ശതമാനം). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായും മൂവാറ്റുപുഴയുമാണ്. ഇവിടെ നൂറ് ശതമാനം പേരും വിജയം കരസ്ഥമാക്കി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2581 വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം കൊയ്തു. കഴിഞ്ഞ വർഷം ഇത് 2134 ആയിരുന്നു. വർധനവ് 447. വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെയുള്ള തിയതികളില്‍ നടക്കും. ജൂൺ അവസാനം പരീക്ഷാഫലം പ്രഖ്യാപിക്കും.

സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എ എച്ച് എസ് എല്‍ സി എന്നീ പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളേയും പരീക്ഷയ്ക്കും മേല്‍നോട്ടം വഹിച്ച അധ്യാപകരേയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.

ഫലപ്രഖ്യാപനത്തിന് ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. എസ് എസ് എല്‍ സി(എച്ച്.ഐ)റിസള്‍ട്ട് http://sslchiexam.kerala.gov.in ലും റ്റി എച്ച് എസ് എല്‍ സി(എച്ച്.ഐ) റിസള്‍ട്ട് http://thslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ എച്ച് എസ് എല്‍ സി റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും.

Top