എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 1174 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 405 എണ്ണം സർക്കാർ സ്കൂളുകളാണ്. 20,967 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞവർഷം 96.59% പേരാണ് ജയിച്ചത്.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലത്തിന് അംഗീകാരം നൽകി. ബോർഡ് യോഗത്തിനു മുൻപുതന്നെ പരീക്ഷയുടെ ടാബുലേഷൻ ജോലികളെല്ലാം പൂർത്തിയാക്കിയിരുന്നു. ഐടി പരീക്ഷയുടെ മാർക്കും ഗ്രേസ് മാർക്കും മറ്റും ചേർക്കുന്ന ജോലിയാണ് അവസാന ഘട്ടത്തിൽ നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top