പ്രേമം മൂത്ത് എറണാകുളം സെന്റ് തേരാസാസിലെ സുന്ദരിമാര്‍

പ്രേമം മൂത്ത് എറണാകുളം സെന്റ് തെരേസസ്സിലെ സുന്ദരിമാര്‍;

കൊച്ചി: മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ചരിത്രമെഴുതിയ പ്രേമം യുവാക്കളെ കീഴടക്കുമ്പോള്‍ ഓണാഘോഷത്തിന് പ്രേമത്തിലെ നായക വേഷത്തിലെത്തിയ കൊച്ചിയിലെ സുന്ദരിമാരാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലാകുന്നത്. പ്രേമം മോഡലില്‍ മീശ പിരിച്ചും സണ്‍ ഗ്ലാസ് വച്ചും മുണ്ടുടുത്തും യുവാക്കള്‍ ചെത്തി മറിയുമ്പോഴാണ് തങ്ങള്‍ക്കും പ്രേമം സ്റ്റൈലാകാമെന്ന് കൊച്ചിയിലെ സെന്റ് തെരേസസ്സിലെ വിദ്യാര്‍ത്ഥിനികള്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുണ്ടും കറുത്ത ഷര്‍ട്ടും ഗ്ലാസുംവച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കണ്ട് സഹപാഠികളും ജീവ11229905_937022226337039_9057025335990771875_nനക്കാരും ഞെട്ടി. എന്നാല്‍ ഓണാഘോഷം അടിച്ചുപൊളിക്കാന്‍ ഇതിലും നല്ലൊരു വേഷമില്ലെന്ന് നിലപാടിലായിരുന്നു ഈ വിദ്യാര്‍ത്ഥിനികള്‍. പ്രേമത്തിലെ ജോര്‍ജ്ജിന്റെ ആരാധികമാരെ പിന്തുണച്ച് നായക താരം നിവിന്‍ പോളിയും രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ വൈറലാകുന്ന ചിത്രം പോസ്റ്റിയാണ് പ്രോത്സാഹനം നല്‍കിയത്.

 

Top