ന്യൂഡൽഹി : ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ അറബ് രാഷ്ട്രങ്ങൾ ആഹ്വാനം ചെയ്തതിനു പിന്നാലെ ഫ്രാൻസിനും,പ്രസിഡന്റ് ഇമ്മാനുവൻ മാക്രോണിനും പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം രാജ്യങ്ങൾ . മതതീവ്രവാദത്തിനെ ശക്തമായി എതിർക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളാണ് ഫ്രാൻസിനും,ഫ്രഞ്ച് ഉൽപ്പന്നങ്ങൾക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത് .
#IStandWithFrance എന്ന പുതിയ ഹാഷ്‌ടാഗ് ഇന്ന് മുതലാണ് ട്വിറ്ററിൽ ഇന്ത്യയിൽ ട്രെൻഡായത്. . തീവ്ര ഇസ്ലാം നിലപാടിനെതിരെ നീക്കങ്ങൾ കടുപ്പിക്കാനുള്ള മാക്രോണിന്റെ തീരുമാനത്തിന് പിന്തുണയും അഭിനന്ദനവും പ്രകടിപ്പിച്ച് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഹാഷ്‌ടാഗിന് കീഴിൽ ട്വീറ്റ് ചെയ്തത്.
തീവ്ര ഇസ്ലാമിസ്റ്റുകളിൽ നിന്ന് ഭീഷണി ഉള്ള രാജ്യങ്ങളാണ് ഫ്രാൻസിന് പിന്തുണയുമായി എത്തിയതിൽ അധികവും. മതനിന്ദയുടെ പേരിൽ അദ്ധ്യാപകനെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഫ്രാൻസ് ഇസ്ലാമിസ്റ്റുകൾക്കെതിരായ് നീക്കങ്ങൾ ശക്തമാക്കിയത് . ഇസ്ലാം ഭീകരവാദത്തെ പിന്തുണയ്ക്കുന്ന 200 ഓളം വിദേശികളെ പുറത്താക്കാൻ തീരുമാനിക്കുകയും ഒപ്പം മസ്ജിദുകൾ പൂട്ടാൻ തീരുമാനിക്കുകയും ചെയ്തു .
തുടർന്ന് ഇമ്മാനുവൽ മാക്രോണിനെതിരെ തുർക്കിയും, പാകിസ്താനുമടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ രംഗത്ത് വന്നു. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫ്രാന്‍സില്‍ നിന്ന് കുവൈത്ത് സ്ഥാനപതിയെ പിന്‍വലിക്കാനും അറബ്, ഇസ്‌ലാമിക ലോകം ശക്തമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കുവൈത്തിലേയും ഖത്തറിലേയും മാര്‍ക്കറ്റുകളില്‍ നിന്ന് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്രാൻസിന്റെ നടപടികളെ പിന്തുണച്ച് ട്വിറ്ററിൽ ഹാഷ്ടാഗ് പ്രചാരണം ആരംഭിച്ചത്.