മോദി മുസ്ലിം തീവ്രവാദികളുടെ അന്ധകൻ !..ഏതുഭീകരവിവാദത്തിനെയും നേരിടാൻ തന്റേടമുള്ളവൻ മോദി- പി.സി.ജോർജ്

കൊച്ചി:മുസ്ലിം തീവ്രവാദികളുടെ അന്ധകാനാണ് പ്രധാനമന്ത്രി ഓടി എന്ന് പൂഞ്ഞാർ എം എൽ എ പി.സി ജോർജ് പറഞ്ഞു .താൻ ജനഹിതം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാറുള്ളൂ എന്നും പി സി ജോർജ് പറഞ്ഞു .കേരളത്തിൽ കോൺഗ്രസ് തകരുമെന്നും ഇടതുപക്ഷം വളരുമെന്നും -ബിജെപിയും ഇടതുപക്ഷവും ആയിരിക്കും കേരളത്തിൽ അധികാരത്തിൽ എത്തുക എന്നും പിസിജോർജ് പറഞ്ഞു .ഹെറാൾഡ് ന്യുസ് ടിവിയുടെ ഫേസ് ടു ഫേസ് പരിപാടിയിൽ ഡോ .യാബേസ് പീറ്റർ നടത്തിയ അഭുമുഖത്തിൽ ആണിത് വ്യക്തമാക്കിയത് കൂടുതൽ വെളിപ്പെടുത്തലുകൾ അറിയാൻ യൂട്യൂബ് മുഴുവൻ കാണുക .

നേരത്തെ ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോർജിന്റെ ഒരു ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ മുസ്​ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് വലിയ രോഷമാണ് ഉയരുന്നത്. ഇന്നലെ പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു . മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്.പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹ മാധ്യമത്തിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. കല്ലേറുണ്ടായപ്പോൾ പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ശബ്ദസന്ദേശം വ്യാജമാണെന്ന് ജോർജ് പറഞ്ഞു.

Top