ഉത്തര്‍ പ്രദേശില്‍ വലിയ കക്ഷി ബിജെപി; പഞ്ചാബില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് ആംആദ്മി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ലക്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ദൃശ്യമാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ സര്‍വേ. അതേസമയം പഞ്ചാബില്‍ ബി ജെപി അകാലിദള്‍ സഖ്യം തകര്‍ന്നടിയുമെന്നും സര്‍വേ. ഉത്തര്‍ പ്രദേശില്‍ ടൈംസ് നൗ, ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം പറയുമ്പോള്‍, സി എന്‍ എന്നും, ഇന്ത്യാ ടി വി ബി ജെ പി വലിയ കക്ഷിയാകും എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്.

പഞ്ചാബില്‍ സി എന്‍ എന്‍ സര്‍വേ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു. രണ്ടാം സ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുമാണ്. ബി ജെപി അകാലിദള്‍ സഖ്യം രണ്ടക്കം പോലും ഇവിടെ തികയ്ക്കില്െന്നാണ് ഈ സര്‍വേ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍ പ്രദേശ് ( ആകെ സീറ്റ് -403)
ഉത്തര്‍ പ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി മാറുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എസ് പി, കോണ്‍ഗ്രസ് സഖ്യം രണ്ടാംസ്ഥാനത്തും ബി എസ് പി മൂന്നാം സ്ഥാനത്തുമെന്നതുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്

ഇന്ത്യാ ടുഡേ എസ് പി +കോണ്‍ഗ്രസ് (120), ബി ജെപി (185), ബി എസ് പി (90) മറ്റുളളവര്‍ (09)

പഞ്ചാബ് (?ആകെ സീറ്റ് -117)

അധികാരത്തില്‍ നിന്നും ബി ജെ പി അകാലിദള്‍ സഖ്യം തൂത്തെറിയപ്പെടുമെന്നാണ് ഇവിടുത്തെ എക്‌സിറ്റ് പോള്‍ ഫലപ്രവചനം. ആം ആദ്മി പാര്‍ട്ടി ഡെല്‍ഹിക്കു ശേഷം തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം പ്രകടിപ്പിച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്തും. കോണ്‍ഗ്ര്‌സ തിരികെ ഇവിടെ അധികാരത്തിലെത്തുമെന്നും പ്രവചനം.

ഇന്ത്യാ ടുഡേ- കോണ്‍ഗ്രസ് ( 6271) ബിജെ പി+ അകാലിദള്‍ (0407) എ എ?പി (4251) മറ്റുളളവര്‍ (00 02)

ഉത്തരാഖണ്ഡ് (?ആകെ സീറ്റ് -71)

ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ വോട്ട് ചെയ്തതായാണ് സര്‍വേ ഫലങ്ങള്‍. ബി ജെ പി ഇവിടെ വന്‍ നേട്ടം കൊയ്യുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ന്യൂസ് 24 കോണ്‍ഗ്രസ് ( 15+)ബി ജെ പി (53) ബി എസ് പി ( ) മറ്റുളളവര്‍ ( )

മണിപ്പൂര്‍ (??ആകെ സീറ്റ് -60)

ഇറോം ശര്‍മ്മിള മത്സരിക്കുന്നതു കൊണ്ട് രാജ്യാന്തര ശ്രദ്ധ?പിടിച്ചു പറ്റിയ മണിപ്പൂരില്‍ ബി ജെ പിക്ക് അധികാരം കിട്ടാനുളള സാധ്യതയെന്നാണ് എക്‌സിറ്റ് പോള്‍ ഫലം ഇവിടെ കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്ത് എത്തുമെന്നാണ് എക്‌സിറ്റ് പോള്‍ അവകാശവാദങ്ങള്‍

ഇന്ത്യ ടി വി കോണ്‍ഗ്രസ് (2723), ബി ജെ പി (2531) മറ്റുളളവര്‍ ( 0915)

ഗോവ (?ആകെ സീറ്റ് -40)
ഗോവയില്‍ ബി ജെ പി സ്വതന്ത്രരുമായി ചേര്‍ന്ന് ഭരണം നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന

ഇന്ത്യാ ടുഡേ- കോണ്‍ഗ്രസ് (10) ബി ജെ പി (15) എ എ പി (07) മറ്റുളളവര്‍ (08)

Top