മുസ്ളീംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച് വിവിധ നേതാക്കള്‍. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ പ്രവര്‍ത്തനമായിരുന്നു തങ്ങളുടേതെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.
രാഷ്‌ട്രീയപരമായി വ്യത്യസ്‌ത ധ്രുവത്തിലെങ്കിലും വ്യക്തിപരമായ അടുപ്പം എന്നും സൂക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി ഓര്‍ത്തു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഹൈദരലി തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുസ്‌മരിച്ചു. യുഡിഎഫ് രാഷ്‌ട്രീയത്തെ എന്നും മുന്നില്‍ നിന്ന് നയിച്ചയാളാണ്. തീരാനഷ്‌ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ടയാളാണ് തങ്ങളെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ഓര്‍മ്മിച്ചു. മതേതരത്വത്തിനും മതമൈത്രിയ്‌ക്കും വേണ്ടി നിലകൊണ്ടയാളാണ് ഹൈദരലി തങ്ങളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലീഗിന് മാത്രമല്ല എല്ലാവര്‍ക്കും തണലായിരുന്നു ഹൈദരലി തങ്ങളെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുസ്‌മരിച്ചു. മതനിരപേക്ഷ ജനാധിപത്യത്തിന് വലിയ നഷ്‌ടമാണ് തങ്ങളുടെ നിര്യാണമെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് അനുസ്‌മരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ തുടരവെ ഇന്ന് അങ്കമാലിയിലെ ആശുപത്രിയില്‍ വച്ചാണ് പാണക്കാട് ഹൈദരലി തങ്ങള്‍ വിടവാങ്ങിയത്.