ലണ്ടന്‍: ദൈവത്തെ സാക്ഷിയാക്കി വിവാഹം കഴിക്കുകയും തന്നെ മാത്രം മനസില്‍ ധ്യാനിച്ച് ജീവിക്കുകയും ചെയ്യുന്ന ഭാര്യയെ വഞ്ചിച്ച് മറ്റൊരു പെണ്ണിന്റെ പുറകെ പോകുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ച് നാം ഏറെ കേട്ടിട്ടുള്ളതാണ്. എന്നാല്‍ പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറഞ്ഞതിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ ഇവരില്‍ ഭൂരിഭാഗം പേരുടെയും കള്ളി വെളിച്ചത്താവാറുമുണ്ട്. ഇപ്പോള്‍ ഈ ഒരു അവസ്ഥയിലായിരിക്കുകയാണ് യുകെയിലെ ഇന്ത്യന്‍ യുവാവായ വില്‍ഫ്രഡ് സൂസ എന്ന 35കാരന്‍. നാട്ടില്‍ ഭാര്യയുള്ള ഇയാള്‍ അവരെ വിവാഹമോചനം നടത്തി യുകെയില്‍ വേറൊരു പെണ്ണിനെ കെട്ടി സുഖമായി ജീവിക്കുകയായിരുന്നു. എന്നാല്‍ ആദ്യഭാര്യയുടെ പരാതിയില്‍ ഇയാളുടെ കള്ളി വെളിച്ചത്തായിരിക്കുകയാണിപ്പോള്‍.
2012 ഡിസംബറിലായിരുന്നു വില്‍ഫ്രഡ് തന്റെ ആദ്യഭാര്യയായ ഗോവയിലെ എസ്മിയെ വിവാഹം കഴിച്ചിരുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം അയാള്‍ പഠനത്തിനും ജോലി തേടാനുമായി യുകെയിലേക്ക് വരുകയായിരുന്നു.തുടര്‍ന്ന് വെസ്റ്റ് ലണ്ടനിലെ മാരിയട്ട് ഹോട്ടലില്‍ ജോലിക്ക് കയറുകയും ചെയ്തു. എന്നാല്‍ പിന്നീട് തന്റെ നാട്ടിലുള്ള ഭാര്യ ഫോണ്‍ വിളിക്കുമ്പോഴൊക്കെ ഇയാള്‍ അവഗണിക്കുകയായിരുന്നു പതിവ്. എപ്പോഴാണ് നാട്ടില്‍ വരുന്നതെന്ന ഭാര്യയുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെയായിരുന്നു അയാള്‍ അവരുടെ ഫോണ്‍കാളുകളില്‍ നിന്നും ഒഴിഞ്ഞ് മാറിയിരുന്നത്.തുടര്‍ന്ന് ആദ്യഭാര്യയില്‍ നിന്നും വിവാഹ മോചനം ലഭിക്കാതെ വില്‍ഫ്രഡ് 2015 മാര്‍ച്ചില്‍ യുകെയിലുള്ള മറ്റൊരു ഗോവക്കാരിയായ ഷെയ്‌സ കോലാകോയെ വിവാഹംകഴിക്കുകയായിരുന്നുവെന്നുമാണ് ഇതുമായി എന്നാല്‍ വില്‍ഫ്രഡിന്റെ ആദ്യ ഭാര്യയായ എസ്മി അധികം വൈകാതെ ഈ രണ്ടാംവിവാഹത്തിന്റെ കഥയറിയുകയും ഇക്കാര്യം യുകെയിലെ അധികൃതരെ അറിയിക്കുകയുമായിരുന്നു. നിലവില്‍ തന്നെ വില്‍ഫ്രഡ് വിവാഹം കഴിച്ചതാണെന്നായിരുന്നു എസ്മിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് ബഹുഭാര്യാത്വത്തിന്റെ പേരില്‍ വില്‍ഫ്രഡ് അറസ്റ്റിലാവുകയും ചെയ്തു. യുകെയില്‍ ജോലിക്കെത്തിയ വില്‍ഫ്രഡ് ആദ്യഭാര്യയുടെ ഫോണ്‍ കോളുകള്‍ ഒഴിവാക്കുകയും ഇന്ത്യയിലേക്ക് പോവാതിരിക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.എന്നാല്‍ വില്‍ഫ്രഡിന്റെ രണ്ടാംഭാര്യയ്ക്ക് ആദ്യ ഭാര്യയെക്കുറിച്ച് അറിയാമെന്നാണ് വില്‍ഫ്രഡിന്റെ അഭിഭാഷകന്‍ സ്റ്റീഫന്‍ ബാര്‍ഡ് വാദിച്ചത്.
ആദ്യഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വില്‍ഫ്രഡ് അങ്ങേയറ്റം ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ആദ്യഭാര്യയ്ക്ക് വിവാഹമോചനത്തിനോ ഇംഗ്ലണ്ടിലേക്ക് വരാനോ താല്‍പര്യമില്ലായിരുന്നുവെന്നും വില്‍ഫ്രഡിന്റെ അഭിഭാഷകന്‍ ബോധിപ്പിക്കുന്നു.രണ്ടാം ഭാര്യയായ ഷെയ്‌സ കോലാകോ ഗര്‍ഭിണിയായതിനാല്‍ അവരെ പെട്ടെന്ന് വിവാഹം കഴിക്കാന്‍ വില്‍ഫ്രഡ് നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ബാര്‍ഡ് വെളിപ്പെടുത്തി.തന്റെ ബഹുഭാര്യാത്വം വില്‍ഫ്രഡ് സമ്മതിച്ചിട്ടുണ്ട്. അയാള്‍ക്ക് മുകളില്‍ ഒരു വര്‍ഷത്തെ കണ്ടീഷണല്‍ ഡിസ്ചാര്‍ജും 100 പൗണ്ട് പിഴയടക്കാനും ചുമത്തിയിട്ടുണ്ട്.മജിസ്‌ട്രേറ്റായ ക്രിസ് ഹാക്കാണ് വിചാരണയ്ക്ക് നേതൃത്വം നല്‍കിയയത്.