കണ്ണൂര്‍: തെരുവുനായയെ ഭയന്ന് മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷമൊക്കെ ദുഃഖത്തിലാകും. തലശേരിയില്‍ വീണ്ടും തെരുവുനായ ആക്രമണമുണ്ടായി. സ്ത്രീയുടെ മൂക്കും ചുണ്ടും തെരുവുനായ കടിച്ചുകീറി. നാടോടി സ്ത്രീക്കാണ് ഗുരുതര പരിക്കേറ്റത്.
ഹൊന്‍സൂര്‍ സ്വദേശി രാധയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ രാധയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മമ്പറത്ത് പാലത്തിന് സമീപം ടെന്റ് കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്. ടെന്റിനുള്ളിലേക്ക് ഇരച്ചുകയറിയ നായകള്‍ രാധയുടെ കഴുത്തിന് കടിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. രാധയുടെ മൂക്കും ചുണ്ടും നായകള്‍ കടിച്ചുകീറിയിട്ടുണ്ട്. ഇനി വിദഗ്ദ ചികിത്സയിലൂടെ മാത്രമേ രാധയുടെ മേല്‍ചുണ്ട് വച്ചുപിടിപ്പിക്കാന്‍ സാധിക്കൂയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.