അമ്മ കുട്ടിയെ കാലില്‍ കിടത്തി കുളിപ്പിക്കുന്നതിനിടെ തെരുവുനായ ചാടിവീണു!

wpid-dsc

പാലക്കാട്: തെരവുനായയെ കൊല്ലണോ വേണ്ടയോ എന്ന് ഈ വാര്‍ത്ത അറിഞ്ഞെങ്കിലും നായ സ്‌നേഹികള്‍ പറയൂ. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവുനായ കടിച്ചിരിക്കുന്നത്. അമ്മ കുട്ടിയെ കാലില്‍ കിടത്തി കുളിപ്പിക്കുന്നതിനിടെ തെരുവുനായ ചാടിവീഴുകയായിരുന്നു.

തൃശൂര്‍ പാലക്കാട് അതിര്‍ത്തിയിലെ നെയ്ത്തു ഗ്രാമമായ കുത്താമ്പുള്ളിയിലാണ് സംഭവം. കുത്താമ്പുള്ളി ചാമുണ്ഡി നഗര്‍ വിനോദിന്റെ മകള്‍ താരയ്ക്കാണു പരുക്കേറ്റത്. വീട്ടുമുറ്റത്ത് അമ്മ കുട്ടിയെ കാലില്‍ കിടത്തി കുളിപ്പിക്കുന്നതിനിടെ നായ ചാടിവീഴുകയായിരുന്നു. കുട്ടിയുടെ വയറ്റിലാണു പരുക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രാമത്തിലെ തന്നെ ഹരിദാസിന്റെ മകന്‍ ആദര്‍ശ് (മൂന്ന്), മുരളീകൃഷ്ണന്‍ (45) എന്നിവര്‍ക്കും കടിയേറ്റു. മൂന്നുപേരെ കടിച്ചു പരുക്കേല്‍പ്പിച്ച നായ ചത്തു. പേവിഷബാധ സംശയിക്കുന്നു. പരുക്കേറ്റവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി.

Top