
തെരുവ് നായയുടെ കടിയേറ്റ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എംഒയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ബുധനാഴ്ചയാണ് കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ചത്. കുന്നത്തൂര്‍ വൈഷ്ണവത്തില്‍ മോഹനന്റെ മകള്‍ ആതിരയ്ക്കാ്ണ് ചികിത്സ നിഷേധിച്ചത്.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആതിരയെ സര്‍ജനെ കാണിക്കാനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തുടര്‍ചികിത്സ നല്‍കാന്‍ തയ്യാറായില്ല. രോഗിയുടെ നില വഷളായതറിഞ്ഞ്ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് രോഗിയെ പരിശോധിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ തയ്യാറായത്. അപ്പോഴും സര്‍ജന്‍ എത്തിയില്ല. ഇതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ആര്‍എംഒയെ ഉപരോധിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഡെപ്യൂട്ടി ഡിഎംഒ ഡോ മണികണ്ഠന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണം കഴിയുന്നതുവരെ സംഭവ ദിവസം ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറെ അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും തീരുമാനിച്ചു.