മൂന്ന് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു.

ന്യൂഡൽഹി :രാജ്യത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം.അധികാരികൾ കണ്ണടക്കുമോൾ വലിയ അപകടങ്ങൾ ആണുണ്ടാകുന്നത് .പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു. ലക്ഷ്മി എന്ന് പെൺകുഞ്ഞിനെയാണ് നായ്ക്കൾ ആക്രമിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ എബിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.

ഡൽഹി മോത്തി നഗർ ഏരിയയ്ക്ക് സമീപമാണ് സംഭവം നടന്നത്. മകൾ കരയുന്നത് കേട്ട് നോക്കിയപ്പോൾ അഞ്ചോ ആറോ തെരുവുനായ്ക്കൾ കുഞ്ഞിനെ കടിക്കുന്നതാണ് കണ്ടതെന്ന് അമ്മ സജനി കുമാരി പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കാനായി അടുത്തേക്ക് ഓടിയെത്തിയപ്പോൾ നായ്ക്കൾ തന്നെയും കടിച്ചെന്നും അവസാനം അച്ഛൻ വടിയുമായി എത്തിയപ്പോഴാണ് നായ്ക്കൾ മടങ്ങിയതെന്നും അവർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top