യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല്‍ പണിമുടക്ക്

കണ്ണൂര്‍: യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല്‍ പണിമുടക്ക്. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെ രണ്ട് വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു.

വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ഉപദ്രവിച്ചു എന്ന രീതിയിലാണ് പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇത് അകാരണമായ അറസ്റ്റാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നത്. അതേ സമയം ഈ മിന്നല്‍ പണിമുടക്ക് ബസുടമകളോ ബന്ധപ്പെട്ട സംഘടനകളോ ആഹ്വാനം ചെയ്ത പണിമുടക്കല്ല. തൊഴിലാളികള്‍ ഇന്നലെ വാട്ട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത് നടപ്പിലാക്കിയ പണിമുടക്കാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. തലശേരി – തൊട്ടില്‍പാലം, കോഴിക്കോട് – തലശേരി, കോഴിക്കോട് – കണ്ണൂര്‍ , കോഴിക്കോട് – വടകര റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക്. തലശേരിയില്‍ ബസ് കണ്ടക്ടറെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട്ടും പണിമുടക്ക് നടക്കുന്നത്.

Top