കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ പ്രഗത്ഭനായ വക്കീൽ രാം കുമാറിന്റെ സ്ഥിരം തന്ത്രം ഇത്തവണ ഫലിക്കുമോ ?ദിലീപിനെതിരെ ശക്തമായ തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന .കക്ഷിക്ക് വേണ്ടി ഏതു തന്ത്രവും പുറത്തെടുക്കുന്ന ക്രിമിനൽ അഭിഭാഷകനായ രാംകുമാർ ആവനാഴിയിലെ എല്ലാ ആയുധവും പുറത്തെടുക്കും എന്നുറപ്പാണ് .അതിനാൽ തന്നെ കേസിന്റെ ഗൂഡാലോചനയില്‍ നടന്‍ ദിലീപിനെതിരെ കൂടുതൽ തെളിവ് ഉറപ്പിച്ച് പൊലീസും പ്രോസിക്യുഷനും . ഇതിന്റെ ഭാഗമായി തൃശ്ശൂർ സ്വദേശികളായ രണ്ട് പേരുടെ രഹസ്യ മൊഴി പോലീസ് കോടതിയിൽ രേഖപ്പെടുത്തി. ദൃക്സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാലടി കോടതിയിലാണ് ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെയും സുനിൽകുമാറിനേയും ലൊക്കേഷനിൽ കണ്ടവരാണ് ഇവർ.
അതേസമയം, ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അപ്പുണ്ണിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ദിലീപുമായുള്ള ഒരുമിച്ചുള്ള ചോദ്യം ചെയ്യലിനുശേഷമാണ് അപ്പുണ്ണി ഒളിവില്‍ പോയത്. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിനായി നോട്ടീസും നല്‍കിയിരുന്നു.2013 മാർച്ച് 26 മുതൽ ഏപ്രിൽ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410–ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 നവംബർ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടൺ ഐലൻഡിലെ ‘സിഫ്റ്റ്’ ജംക്‌ഷൻ, നവംബർ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷൻ എന്നിവിടങ്ങളിൽ പ്രതികൾ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്.ജോർജേട്ടൻസ് പൂരം’ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്.
സെഷൻസ് കോടതി പരിഗണനയുള്ള കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യം കിട്ടില്ല എന്ന ബോധ്യമുള്ള രാം കുമാർ മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യത്തിനായി വാദിച്ചതും ജില്ലാ കോടതിയിൽ ജാമ്യഅപേഷ കൊടുക്കാതെ നേരിട്ട് ഹൈക്കോടതിയിൽ ജാമ്യ ഹർജി കൊടുക്കുന്നു എന്നതും ജാമ്യ ബെഞ്ച് നോക്കി ആയിരിക്കും എന്നും സൂചന .എത്രയും പെട്ടന്ന് ജാമ്യം ലഭിച്ചാൽ എഫ് ഐ ആർ റദ്ദ് ചെയ്യൽ ഹർജിയുമായി രാം കുമാർ എത്തും എന്നും സൂചനയുണ്ട്.അതേസമയം ജാമ്യത്തിനായുള്ള ലൂപ്പ് ഹോൾ സൃഷ്ടിക്കപ്പെട്ടതിനു ശേഷം ആണ് ദിലീപ് അറസ്റ്റിലായതെന്നും ആരോപണം ഉണ്ട് .