
കാലിഫോർണിയ: യുഎസിലെ ലോസ് ആഞ്ചലസിൽ സ്കൂളില്‍ വെടിവെപ്പ്. പന്ത്രണ്ടുവയസുകാരിയാണ് വെടിവെപ്പ് നടത്തിയത്. വെടിവയ്പിൽ കൗമാരക്കാരായ രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ്‌ലേക് ജില്ലയിലെ സാൽവദോർ കാസ്ട്രോ മിഡിൽ സ്കൂളിലായിരുന്നു സംഭവം. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയിൽ നിന്നും പൊലീസ് ആയുധവും പിടിച്ചെടുത്തു. പതിനഞ്ചുവയസുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് വെടിയേറ്റത്. ആൺകുട്ടിയുടെ തലയിലും പെൺകുട്ടിയുടെ കണങ്കൈയിലുമാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്നിനും 33 വയസിനും ഇടയിൽ പ്രായമുള്ള മൂന്നു പേർക്കു നിസാരപരിക്കേറ്റു. വെടിവയ്പിനുണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല.
Tags: Student