പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാര്‍ത്തുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യവാവ് പെണ്‍കുട്ടിയെ താലികെട്ടി സിന്ദൂരം ചാര്‍ത്തുന്നതാണ് ഫോണില്‍ പകര്‍ത്തി യ ദൃശ്യത്തിലുള്ളത്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയാണ് സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു മാസം മുന്‍പാണ് പ്രതീകാത്മക വിവാഹം നടന്നത്. സ്‌കൂള്‍ യൂണിഫോമിലായിരുന്നു വിദ്യാര്‍ഥിനി.
കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിനികളില്‍ നിന്നു വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചു. ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കള്‍ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ കണ്ടതോടെ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു പരാതി. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ടെലിഫിലിമിനായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ബന്ധപ്പെട്ട ചിലര്‍ പറയുന്നു.