സ്‌കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ഥികളെ നഗ്നരാക്കി നടത്തി

ആന്ധ്രാപ്രദേശിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളെ നഗ്നരാക്കി നടത്തിയതായി ആരോപണം. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വൈകിയെത്തിയതിന്റെ പേരിലാണ് കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ചൈതന്യ ഭാരതി സ്‌കൂളിലാണ് സംഭവം. മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികള്‍ക്കാണ് അധികൃതരില്‍നിന്ന് മോശം അനുഭവം നേരിടേണ്ടിവന്നത്. കുട്ടികളെ നഗ്നരാക്കി നടത്തുന്ന വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി.

ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ജില്ലാ ഭരണാധികാരികള്‍ നല്‍കിയ കേസിന് പുറമേ ദേശീയ ബാലാവകാശ കമ്മീഷനും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ഈ സ്‌കൂളില്‍ സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കളക്ടര്‍ ഇടപെടുന്നതുവരെ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിക്കൊണ്ട് ചിറ്റൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പാണ്ഡുരംഗസ്വാമി ഉത്തരവിറക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top