ലോകം ഭീതിയില്‍,അറബ് രാജ്യങ്ങള്‍ കടന്ന് മെര്‍സ് രോഗം ലോകത്തിലേക്ക് പടരുന്നു.25 രാജ്യങ്ങളില്‍ രോഗം പടര്‍ന്നു.

മിഡില്‍ ഈസ്റ്റ് റസ്പിരേറ്ററി സിന്‍ഡ്രോം (മെര്‍സ്) രോഗം സൗദി അറേബ്യയില്‍നിന്നും ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നത് ആശങ്കാജനകമായി തുടരുന്നു. മെര്‍സ് കൊറോണോ വൈറസാണ് രോഗകാരി. 2015 ജൂലായ് മാസത്തിലെ കണക്കനുസരിച്ച് 25 രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. അറബ് രാജ്യങ്ങള്‍ക്ക് പുറമെ ഈ രോഗം 2015 മെയ് മാസത്തില്‍ കൊറിയയിലാണ് പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടത്.

സൗത്ത് കൊറിയയില്‍ ഇതുവരെ മെര്‍സ് രോഗം 32 ജീവനുകള്‍ കവര്‍ന്നുകഴിഞ്ഞു. 182 രോഗബാധിതരില്‍ 15 പേരെങ്കിലും ഗുരുതരാവസ്ഥയിലാണ്. ആളുകള്‍ സിയൂളിലെ ട്രെയിനുകളില്‍ യാത്രചെയ്യുന്നത് മൂക്കും വായും മൂടിക്കെട്ടിക്കൊണ്ടാണ്. മിക്കവാറും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കയാണ്. മെര്‍സ് രോഗം പടരാതിരിക്കുവാന്‍ എന്തുചെയ്യണമെന്ന് ജനങ്ങള്‍ക്ക് ഒരു നിശ്ചയവുമില്ലെന്നതാണ് വാസ്തവം. ആയതിനാല്‍ ആളുകള്‍ ഭയവിഹ്വലരായിട്ടാണ് കൊറിയയില്‍ കഴിയുന്നത്. മറ്റു രാജ്യങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. ഇതിനോടകം സൗദിഅറേബ്യയ്ക്കുപുറമെ ജോര്‍ദാന്‍, ഖത്തര്‍, ഈജിപ്ത്, യുഎഇ, യമന്‍, ലബനോണ്‍, ടര്‍ക്കി, യുകെ, യുഎസ്, ചൈന, തായ്‌ലന്റ്, ഫിലപ്പൈന്‍സ്, അള്‍ജിരീയ, ബംഗ്ലാദേശ്, ഓസ്ട്രിയ, സൗത്ത് കൊറിയ, മലേഷ്യ, ഇറാന്‍, കുവൈറ്റ്, ഗ്രീസ്, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചുmerse-viras

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞു. ഡോ.അലി മുഹമ്മദ് സാക്കി എന്ന ഈജിപ്തുകാരനായ വൈറസ് വിദഗ്ദ്ധനാണ് രോഗിയായ സൗദി അറേബ്യക്കാരനില്‍നിന്നും ലോകത്ത് ആദ്യമായി 2012 സപ്തംബറില്‍ മെര്‍സ് വൈറസ് വേര്‍തിരിച്ചെടുക്കുന്നത്. 2012 നവംബറില്‍ ഖത്തറിലെ ലോകത്തെ രണ്ടാമത്തെ രോഗി മെര്‍സ് മൂലം മരിച്ചു. റിയാദ് സര്‍വകലാശാലയില്‍ നടന്ന ഗവേഷണം തെളിയിക്കുന്നത് ഈ രോഗത്തിന് കാരണമായ വൈറസ് 2007 നും 2012 നും ഇടയില്‍ രൂപംകൊണ്ടതാണെന്നാണ്. എവിടെനിന്നാണ് രോഗം മനുഷ്യനില്‍ എത്തിയതെന്ന് കൃത്യമായി ഇന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

സൗദി അറേബ്യയയില്‍ രോഗബാധിതരെ കണ്ടെത്തുന്നതുവരെ ലോകത്തിന് മെര്‍സ് രോഗത്തെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ഒരു മനുഷ്യനില്‍നിന്നും മനുഷ്യരിലേക്ക് രോഗം പടരുന്നതെങ്ങനെയെന്നും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. രോഗികളുമായി ബന്ധമുള്ളവര്‍ക്കോ രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്കോ രോഗബാധ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. സൗദി അറേബ്യയില്‍ രോഗം കണ്ടെത്തിയ രണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗികളെ ശുശ്രൂഷിക്കുകയോ, പരസ്പരം ബന്ധമുള്ളവരോ അല്ലായിരുന്നു എന്നതാണ് വിചിത്രമായിരിക്കുന്നത്.

2015 മാര്‍ച്ച് 2012 ല്‍ മാത്രം കണ്ടെത്തിയ ഈ രോഗം സൗദിഅറേബ്യയില്‍ 933 പേരെ ബാധിക്കുകയും 401 മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായിട്ടുണ്ട്. 2015 ആഗസ്റ്റ് 25 ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തില്‍ 1474 പേര്‍ക്ക് ഇതുവരെ മെര്‍സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 515 പേര്‍ ഇതിനോടകം മരിച്ചു. അതായത് രോഗം ബാധിച്ചവരില്‍ 36 ശതമാനം പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ മെര്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 92 പേരും സൗദി അറേബ്യയിലെ റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗികളില്‍ എഴുപതുശതമാനം പേരും പുരുഷന്മാരാണ്. ശരാശരി 54 വയസ്സുള്ളവരുമാണ്. ലോകത്തുള്ള 80 ശതമാനം മെര്‍സ് രോഗികളും സൗദി അറേബ്യയില്‍നിന്നുള്ളവരാണ് എന്നത് പ്രത്യേകതയാണ്.

രോഗലക്ഷണങ്ങള്‍കണ്ട് 12 ദിവസത്തിനുള്ളില്‍ രോഗം മൂര്‍ച്ഛിക്കാറാണ് പതിവ്. എന്നാല്‍ വൈറസ് ശരീരത്തിലെത്തിയാലും ചെറുപ്പക്കാരില്‍ ഒരു മാസത്തിനുശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. രോഗിയുമായുള്ള ഇടപഴകല്‍ വഴി രോഗം ബാധിക്കുവാനുള്ള സാധ്യത വെറും അഞ്ച് ശതമാനം മാത്രമാണ്. രോഗം മനുഷ്യനിലെത്തുന്നതിന് ഏറെ സാധ്യത കാണുന്നത് ഒട്ടകത്തില്‍നിന്നുതന്നെയാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഒട്ടകങ്ങളെ മേയിച്ചു നടക്കുന്നവരില്‍ രോഗം കൂടുതലായി കണ്ടുവരുന്നതാണ് ഈ നിഗമനത്തിന് ആധാരം. ഒട്ടകങ്ങളില്‍ കാണുന്ന മെര്‍സ് രോഗം പ്രായം കുറഞ്ഞ ഒട്ടകങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. ഒട്ടകങ്ങളുമായി ബന്ധമുള്ള ആളുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നത് ഒട്ടകത്തില്‍നിന്നും രോഗമുണ്ടാകുന്നു എന്ന വാദത്തിന് ശക്തി പകരുന്നു.

ആരോഗ്യമുള്ള ഒട്ടകത്തെ കൊല്ലുന്ന അറവുശാലാ തൊഴിലാളികളിലും ഒട്ടകങ്ങളെ കൂട്ടത്തോടെ വളര്‍ത്തുന്ന ആലയങ്ങളില്‍ പണിയെടുക്കുന്നവരിലും രോഗമുണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് രോഗം പകര്‍ത്തുന്ന മൃഗത്തെ കുറിച്ചുള്ള ആശയക്കുഴപ്പം ഇനിയും നിലനില്‍ക്കുന്നുണ്ട്. മെര്‍സ് രോഗം ബാധിക്കുന്ന മനുഷ്യരില്‍ കൂടുതല്‍ പേരും പ്രമേഹം, ആസ്മ രോഗം, ആരോഗ്യക്കുറവ് എന്നിവ ഉള്ളവരാണ്. ഇത്തരക്കാര്‍ക്ക് രോഗം പിടിപെട്ടാല്‍ രോഗം മൂര്‍ച്ഛിക്കുവാനുള്ള സാഹചര്യം വളരെ കൂടുതലാണ്. ഇത്തരം രോഗികള്‍ ഒട്ടകങ്ങളുമായി ഇടപഴകുന്നതും ഒട്ടകഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കേരളത്തിലോ ഇന്ത്യയിലോ ഈ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രോഗം വരുവാനുള്ള സാധ്യത ഏറെയാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പ്രത്യേകിച്ചും മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലും മെര്‍സ് രോഗം റിപ്പോര്‍ട്ടുചെയ്ത സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനാല്‍ മെര്‍സിന് സാധ്യതയുണ്ട്. 2015 സപ്തംബര്‍ മാസത്തില്‍ നടന്ന ഹജ്ജ് തീര്‍ത്ഥാടനത്തില്‍ സൗദി അറേബ്യയിലെ മെക്കയിലും പ്രാന്തപ്രദേശങ്ങളിലുമായി തീര്‍ത്ഥാടനം നടത്തിയത് മൂന്നരലക്ഷം ആളുകളാണ്. മെക്കയില്‍നിന്നും ജിദ്ദയില്‍നിന്നും രോഗബാധിതരയെ കണ്ടെത്തിയിട്ടുള്ളതിനാല്‍ രോഗം ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരുവാന്‍ ഏറെ സാധ്യതയുണ്ട്.

മെര്‍സ് രോഗം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. രോഗം വരാതിരിക്കുവാനുള്ള നിയന്ത്രണ ഉപാധികളും മരുന്നുകളും കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് ലോകശാസ്ത്രജ്ഞര്‍. മിഡില്‍ ഈസ്റ്റിന് പുറമെ രോഗം പൊട്ടിപ്പുറപ്പെട്ട പ്രധാന രാജ്യമാണ് ദക്ഷിണ കൊറിയ. ഇവിടെ ഒരുപക്ഷേ ആദ്യ രോഗി രോഗം മനസ്സിലാകാതെ നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. രോഗം മനസ്സിലായി വരുന്നതിനുമുമ്പു തന്നെ രോഗിയില്‍നിന്നും മെര്‍സ് വൈറസ് നിരവധി ആളുകളില്‍ കയറിയിരിക്കും. രോഗാണുക്കളെ തടയുന്നതില്‍ പ്രാരംഭദിശയില്‍ ദക്ഷിണകൊറിയ പരാജയപ്പെട്ടിരിക്കാം.

മെര്‍സിനെ പ്രതിരോധിക്കുവാന്‍ ഇതുവരെ കൃത്യമായ വാക്‌സിനുകളൊന്നും കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചുവരുന്നവര്‍ പനിയും ശ്വാസതടസ്സവും മറ്റും ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ കര്‍ശനനിയന്ത്രണം പാലിക്കണം. രോഗം പിടിപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ഇതുവരെ റിപ്പോര്‍ട്ടുചെയ്യാത്ത രാജ്യങ്ങളിലെ ആരോഗ്യപരിപാലന രംഗത്തുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന മെര്‍സ് രോഗം പകരാതിരിക്കുവാനും രോഗം വരാതിരിക്കുവാനും നിഷ്‌കര്‍ഷിക്കുന്ന ട്രെയിനിങ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഇതുവരെയുള്ള മെര്‍സ് സിഒവിയെക്കുറിച്ചുള്ള വിവരങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ലോകാരോഗ്യസംഘടന ലോകവ്യാപകമായി നടത്തുന്നുണ്ട്. മെര്‍സ് രോഗത്തിന്റെ ഗൗരവം വെളിവാക്കുന്നതാണ് ഡബ്ല്യുഎച്ച്ഒയുടെ മെര്‍സ് പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങള്‍. 2012 ല്‍ കണ്ടെത്തിയ ഈ പുതിയ രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ എല്ലാ രാജ്യങ്ങളും സ്വീകരിക്കണം.

 

Top