ഐഎസിന് വേണ്ടി യുദ്ധം ചെയ്തു;സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കി. തിരിച്ചെത്തിയത് ഐഎസ് ഭീകരശൃംഖല വളര്‍ത്താന്‍-എന്‍ഐഎ പിടിയിലായ സുബുഹാനിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത സുബുഹാനി ഹാജി തിരിച്ചെത്തിയത് ഐഎസ് ഭീകരശൃംഖല വളര്‍ത്താനെന്ന് വെളിപ്പെടുത്തല്‍ .സുബ്ഹാനിക്ക് ഐഎസില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇറാക്കിലും സിറിയയിലും ആയുധ പരിശീലനം ലഭിച്ചതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ എന്‍ഐഐയോട് പറഞ്ഞു. പ്രതിമാസം നൂറ് ഡോളറാണ് സുബുഹാനിക്ക് ലഭിച്ചിരുന്നത്.2015 ഏപ്രില്‍ 8നാണ് ചെന്നൈയില്‍ നിന്ന് ഇസ്താംബുള്‍ വഴി സുബുഹാനി ഇറാഖിലെത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് സിറിയയില്‍ എത്തുകയായിരുന്നു. അഞ്ചു മാസത്തോളം ഇറാഖില്‍ താമസിച്ച് ആയുധ പരിശീലനം നടത്തി. പിന്നീട് ഇറാക്കിലെ മൊസൂളിലേക്ക് നിയോഗിക്കപ്പെട്ടു. അവിടെ ഐഎസിനായി യുദ്ധം ചെയ്തുവെന്നും സുബുഹാനി വെളിപ്പെടുത്തി.
നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഐഎസ് ബന്ധമുള്ളവരുമായി ചേര്‍ന്ന് സ്‌ഫോടനത്തിന് സുബുഹാനി പദ്ധതി തയ്യാറാക്കിയതായും സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതായും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമാക്കുന്നു.പോരാട്ടത്തിനിടെ സുഹൃത്തുക്കള്‍ മരിക്കുന്നതു കണ്ടാണ് സുബ്ഹാനി ഇറാഖില്‍നിന്നു പോരാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഐഎസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയ സുബ്ഹാനി, ഇന്ത്യയില്‍ ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കാമെന്ന് മേധാവികള്‍ക്ക് ഉറപ്പു നല്‍ക്കുകയായിരുന്നു.തിരിച്ചുവരാന്‍ യാത്രാ രേഖകള്‍ ഒന്നുമില്ലാതിരുന്ന സുബ്ഹാനി, ഇസ്താംബൂളിലെ ഇന്ത്യന്‍ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. വിനോദസഞ്ചാരിയാണെന്നും പാസ്പോര്‍ട്ട് നഷ്ടപ്പെട്ടുപോയെന്നും ഇയാള്‍ എംബസി അധികൃതരെ പറഞ്ഞു വിശ്വസിപ്പിച്ചു.ഐഎസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയില്‍ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സുബ്ഹാനി. ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു.

Also Read :ജയലളിതക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി നേഴ്സിന്റെ ശബ്ദരേഖ പുറത്ത് !..ജയലളിതയ്ക്കു വേണ്ടി വഴിപാട്; മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പ്രാര്‍ഥനകളും അന്നദാനവും 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്നാട് സ്വദേശിയാണെങ്കിലും തൊടുപുഴയിലാണ് താമസം. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഐഎസിലേക്ക് ആകൃഷ്ടനായത്. ഉംറ നിര്‍വഹിക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍നിന്നാണ് ഇയാള്‍ ഇസ്താംബൂളിലേക്കു പോയത്. ഇവിടെനിന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ കൂടെ ഇറാഖിലെ ഐഎസ് അധീനതയിലുള്ള പ്രദേശത്തേക്കു കടന്നു. അവിടെനിന്നു മൊസൂളിലേക്കും.nia-panoor-jpg_ഷെല്ലാക്രമത്തില്‍ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ സംഘടന വിടാന്‍ തീരുമാനിച്ചു. ഇത് വ്യക്തമാക്കിയതോടെ ഐഎസ് തന്നെ ജയിലിലിട്ട് പീഡിപ്പിച്ചു.തുടര്‍ന്ന് ഇത്തരം തീരുമാനം എടുത്ത വിദേശ ഭീകരര്‍ക്ക്് ഒപ്പം ഐഎസിന്റെ ജഡ്ജിയുടെ മുന്നില്‍ എത്തിച്ചു. തുടര്‍ന്ന് സിറയയിലെ റാഖയിലേക്ക് അയച്ചു. പിന്നീട് ഐഎസ് അധീനതയിലുള്ള പ്രദേശം വിട്ടു പോകാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് മറ്റ് അഞ്ച് വിദേശ പൗരന്മാര്‍ക്കൊപ്പം ഒപ്പം തുര്‍ക്കിയിലേക്ക് എത്തി. തുടര്‍ന്ന് ഇസ്താംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിക്കുകയും വീട്ടില്‍ നിന്നും പണം അയച്ചു വാങ്ങി നാട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്ന് സുബ്ഹാനി മൊഴി നല്‍കിയതാണ് എന്‍ഐഎയുടെ വിശദീകരണം.nia-iss-kannur-raid
2015 സെപ്തംബര്‍ 22ന് മുംബൈ വഴി സുബ്ഹാനി നാട്ടിലെത്തുകയും ചെയ്തു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ വീട്ടിലെത്തിയ ഇയാള്‍ ജുല്ലറിയില്‍ സെയില്‍സ്മാനായി ജോലി നോക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും ഐഎസുമായി ഇന്റര്‍നെറ്റ് മുഖേനെ ബന്ധപ്പെട്ട ഇയാള്‍ ഭീകരപ്രവര്‍ത്തനത്തിനായി സ്‌ഫോടക വസ്തുക്കള്‍ ശിവ കാശിയില്‍ നിന്നും മറ്റു ശേഖരിച്ചതായും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വെച്ച് മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ചെയ്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു.ഹാജാ മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളില്‍ ഇയാള്‍ അറിയപ്പെട്ടിരുന്ന സുബുഹാന്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് ചെന്നൈയിലെത്തി. അവിടെ നിന്നാണ് തൊടുപുഴയില്‍ താമസമാക്കിയത്. ഒമ്പത് ദിവസത്തേക്ക് സുബ്ഹാന്‍ ഹാജിയെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. നവംബര്‍ രണ്ട് വരെ ഇയാളെ റിമാന്റ് ചെയ്തു.തമിഴ്നാട്ടിലെ ശിവകാശിയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

Top