വെടിയുതിർത്തത് ആയുധ പരിശീലനം നേടിയവരെന്ന് തമിഴ്നാട് പോലീസ്!വെടിവച്ച ശേഷം വിൽസന്റെ കാലി‍ൽ വെട്ടി; എസ് ഐയെ തോക്കു ചൂണ്ടി നിർത്തി

തിരുവനന്തപുരം :കളിയിക്കവിള ചെക്ക്പോസ്റ്റിൽ കടന്ന് എസ്ഐ വിൽസനെ വെടിവച്ച ശേഷം ചെക്ക് പോസ്റ്റിനു പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലി‍ൽ വെട്ടിയെന്നു സാക്ഷിമൊഴി. സംഭവത്തിൽ പ്രധാന സാക്ഷിയായ കളിയിക്കവിള പെ‍ാലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ രഘുബാലാജിയുടെ മൊഴിയിലാണ് പുതിയ വിവരങ്ങൾ. ബൈക്കിൽ വരുമ്പോൾ വെടിശബ്ദം കേട്ട് ഓടിയെത്തിയ തന്നെ തോക്കു ചൂണ്ടി നിർത്തിയ ശേഷമാണ് വിൽസനെ വെട്ടിയതെന്നും മൊഴിയുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഫ്ഐഅറിലെ വിവരങ്ങൾ ഇങ്ങനെയാണ് ,രാത്രി 9.20ന് കളിയിക്കവിള കോഴിവിള ചെക്ക്പോസ്റ്റിൽ പരിശോധന കഴിഞ്ഞ് രഘുബാലാജി ബൈക്കിൽ പള്ളിക്കു സമീപത്തെ പോസ്റ്റിലേയ്ക്ക് വരുമ്പോഴാണ് വെടിശബ്ദം കേട്ടത്. ചെക്ക്പോസ്റ്റിന് അടുത്തെത്തിയപ്പോൾ കണ്ടത് വെടിയേറ്റു കിടക്കുന്ന വിൽസനെ 2 യുവാക്കൾ ചേർന്ന് ചെക്ക്പോസ്റ്റിനു വെളിയിലേക്ക് വലിച്ചിഴിച്ചിട്ട് കാലിൽ കത്തി കെ‍ാണ്ട് വെട്ടുന്നതാണ്..അക്രമം തടയാൻ ശ്രമിക്കവേ തോക്ക് ചൂണ്ടി അനങ്ങാതെ നിൽക്കാൻ ആവശ്യപ്പെട്ടശേഷം ഇരുവരും ഒ‍ാടി രക്ഷപ്പെട്ടു.. പ്രദേശവാസികളായ രണ്ട് പേർ മാത്രമാണ് വെടിവയ്പ്പിന് സാക്ഷികളെന്നായിരുന്നു പെ‍ാലീസിൻെറ ആദ്യ വിശദീകരണം.

കളിയിക്കാവിളിയിൽ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്ന സംഭവം തീവ്രവാദി ആക്രമണം തന്നെയെന്ന് സംശയം. ചെക്‌ പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നത് ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. എസ് ഐയെ കൊലപ്പെടുത്തിയത് തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടിയതിന്റെ പ്രതികാരമാകാമെന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്ന സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഈ കേസ് എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാകാം സ്പെഷ്യല്‍ എസ്ഐ വില്‍സണെ വെടിവെച്ച് കൊന്നതിന് പിന്നിലെന്നാണ് തമിഴ്നാട് പോലീസിന്റെ നിഗമനം. പോലീസിന് താക്കീതെന്ന നിലയിലാകാം കൊലപാതകമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണ് വെടിയുതിർത്തതെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും. പോലീസ് വ്യക്തമാക്കുന്നു. പോലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതുമെല്ലാം.

ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണ് വെടിയുതിർത്തതെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും. പോലീസ് വ്യക്തമാക്കുന്നു. പോലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതുമെല്ലാം.

ആരാധനാലയത്തിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവർ വെടിവെച്ചത്. ചെക്‌പോസ്റ്റിനുമുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന വിൽസന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച് പുറത്തേക്കുപോയ നിലയിലാണ് കണ്ടെത്തിയത്. തോക്കിൽനിന്ന് പുറത്തുവന്ന ഒരു വെടിയുണ്ടപോലും ലക്ഷ്യം തെറ്റാതിരുന്നത് പ്രതികൾ വിദഗ്ധ ആയുധപരിശീലനം നേടിയവരാണെന്ന് തെളിയിക്കുന്നതായി പോലീസ് പറഞ്ഞു.

Top