കോളിവുഡിനെ വിറപ്പിച്ച സൂചി ലിക്കസിന്റെ പിന്നാമ്പുറ കഥ വെളിപ്പെടുത്തി ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക്. അജ്ഞാതര്‍ തന്റെ മെയിലില്‍ നുഴഞ്ഞു കയറി പലര്‍ക്കും അശ്ലീല സന്ദേശം അയച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു,
തന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന പരാതിയുമായി ഇപ്പോല്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ് സുചിത്ര.
മാത്രമല്ല തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി സൂചിലീക്ക്സ്, ലീലൈ എന്നീ ഹാഷ്ടാഗുകളില്‍ സിനിമാ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത് തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഗായിക പറയുന്നു.
മാര്‍ച്ച് 2 ന് ആരോ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. സിനിമയില്‍ എന്റെ സുഹൃത്തുകളായ പലരുടെയും ചിത്രങ്ങള്‍ അതിലൂടെ പ്രചരിച്ചു. ആ സമയത്ത് സുഖമില്ലാതിരിക്കുകയായിരുന്നു. പെട്ടന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് കാര്‍ത്തിക് ആണ് ട്വിറ്റര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചത്. ഇപ്പോള്‍ എന്റെ പേരില്‍ 50ലധികം വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോയതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയത്- സുചിത്ര പറയുന്നു.
കുറച്ചു മാസങ്ങളായി സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് തെന്നിന്ത്യന്‍ താരങ്ങള്‍ക്കെതിരെ കടുത്ത ആക്രണമാണ് അഴിച്ചുവിട്ടിരുന്നത്. ‘സിനിമാക്കാരുടെ യഥാര്‍ത്ഥ മുഖം’ എന്ന് പറഞ്ഞാണ് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത്.
ധനുഷ്, തൃഷ, റാണാ ദഗ്ഗുബാട്ടി, ചിന്മയി, അനിരുദ്ധ്, ആന്‍ഡ്രിയ എന്നിവരായിരുന്നു ആക്രമണത്തിന് ഇരയായത്.വലിയ സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എന്റെ പേരില്‍ നടന്ന സംഭവം എന്നെ തകര്‍ത്തു കളഞ്ഞു. ഞാന്‍ ഒന്നും മന:പൂര്‍വം ചെയ്തിട്ടില്ല. മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമചോദിക്കുന്നു- സുചിത്ര ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.