സുചി ലീക്‌സ് ഭീഷണി അവസാനിക്കുന്നില്ല; പ്രശസ്ത ടിവി താരം വിവാഹ മോചനം തേടുന്നു; കൂടുതല്‍ ബന്ധങ്ങള്‍ തകരുമെന്ന് റിപ്പോര്‍ട്ട്

തന്നെ ബലാത്സംഗം ചെയ്തവരെ ഒരു പാഠം പഠിപ്പിക്കും എന്ന വെല്ലുവിളിയുമായാണ് സുചി ലീക്‌സ് എന്ന കുപ്രസിദ്ധ ട്വിറ്റര്‍ ഐഡി പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് നടന്‍ ധനുഷിന്റെയും മറ്റ് അനേകം തമിഴ് താരങ്ങളുടെയും മോര്‍ഫ് ചെയ്തതും അല്ലാത്തുമായ നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ടു. സുചിലീക്ക്സിലൂടെ പുറത്തുവന്ന ചിത്രങ്ങളും വീഡിയോകളും പലരുടെയും ജീവിതം തകര്‍ത്തിരുന്നു. ഇതിന്റെ അവസാനത്തെ ഇരയാണ് കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രശസ്തയായ ദിവ്യ ദര്‍ശിനി ഭര്‍ത്താവ് ശ്രീകാന്ത് രവിചന്ദ്രനുമായുള്ള വിവാഹ മോചനത്തിനു പിന്നില്‍ സുചിലീക്ക്സിലൂടെ പുറത്തുവന്ന ചിത്രങ്ങളാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പവര്‍പാണ്ടി എന്ന ധനുഷ് ചിത്രത്തില്‍ നായികയായിരുന്നു ദിവ്യ. എന്നാല്‍ ധനുഷുമൊത്തുള്ള ചിത്രങ്ങള്‍ വൈറലായപ്പോള്‍ പ്രതികരിക്കാതെ ഇരുന്ന ദിവ്യയുടെ വിവാഹ മോചനത്തിനു പിന്നിലും എന്താണ് കാരണം എന്ന് വ്യക്തമാക്കിയിട്ടില്ല എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ലാണ് ദിവ്യയും ശ്രീകാന്തും വിവാഹിതരായത്. ഇവര്‍ പിരിയുകയാണെന്ന് ഒരു വര്‍ഷത്തോളമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചെന്നൈ കുടുംബ കോടതിയില്‍ ഇപ്പോള്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.

സുചിലീക്ക്സില്‍ ദിവ്യദര്‍ശിനിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതും ധനുഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളുമാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നാണ് തമിഴ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഇരുവരും പ്രതികരിക്കാന്‍ തയാറായിട്ടില്ല.

Top