സുചി ലീക്ക്‌സിലെ തന്റെ വീഡിയോയെക്കുറിച്ച് നടി അമലപോള്‍; അമലയുടെ ആദ്യ പ്രതികരണം തമിഴ് മാസികയില്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കിടുകിടെ വിറപ്പിച്ച ഒന്നായിരുന്നു ഗായിക സുചിത്രയുടെ പേരില്‍ പുറത്ത് വന്നിരുന്ന സുചിത്ര ലീക്കസിലെ ട്വീറ്റുകള്‍. തമിഴ് സിനിമാ മേഖലയിലെ പലരുടെയും വഴിവിട്ട ഇടപെടലുകള്‍ തുറന്ന് കാട്ടുന്നു എന്ന തരത്തില്‍ വളരെയധികം ചിത്രങ്ങളും വീഡിയോകളും ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു.

ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ എന്ന് കരുതാവുന്നവ സുചിലീക്ക്‌സ് പുറത്തുവിട്ടവയില്‍ ഉണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സുചിയുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആകുകയും ചെയ്തു. നടന്‍ ധനുഷും കൂട്ടുകാരും തന്നെ മാനഭംഗപ്പെടുത്തി എന്ന ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുചിലീക്ക്‌സില്‍ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നാണ് നടി അമല പോളിന്റേത്. എന്നാല്‍ ആ സമയത്തൊന്നും അമല ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ഇപ്പോള്‍ ആദ്യമായി സുചിലീക്ക്‌സില്‍ തന്റെ പേരു വന്നതിനെക്കുറിച്ച് അമല പ്രതികരിച്ചിരിക്കുകയാണ്.

ഒരു തമിഴ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അമല ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ‘ഞായറാഴ്ച എന്റെ ഒരു വിഡിയോ പുറത്തുവിടുമെന്ന് ആ നാളുകളില്‍ ഞാന്‍ കേട്ടു. ആ വിഡിയോ കാണാന്‍ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഞായറാഴ്ച രാവിലെ തന്നെ അക്കൗണ്ട് ഡീ ആക്ടിവേറ്റായി. ആ വിഡിയോ കാണാന്‍ സാധിക്കാത്തതില്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നു.’ ഇതായിരുന്നു അമലയുടെ പ്രതികരണം.

Top