കണ്ണാടിയാല്‍ നഗ്നത മറച്ച് അമല പോള്‍; ഞെട്ടിക്കുന്ന അഭിനയമെന്ന് ആരാധകര്‍

അമലപോള്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ആടൈയുടെ ഒരു രംഗം കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന സിനിമ അമല പോള്‍ നഗ്നയായി അഭിനയിക്കുന്ന എന്നുള്ള കാരണം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോഴും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തില്‍ അമല പോള്‍ ഒരു കണ്ണാടി കഷ്ണം ഉപയോഗിച്ച് നഗ്നത മറച്ച് താന്‍ അകപ്പെട്ട പരിസരം നിരീക്ഷിക്കുന്നതാണ് പുതുതായി പുറത്തുവിട്ട രംഗങ്ങളിലുള്ളത്. സ്ത്രീ ശരീരത്തിനെക്കുറിച്ചുള്ള നിലനില്‍ക്കുന്ന ധാരണകളെ ഇളക്കുന്ന കഥാപാത്രവും അഭിനയവുമാണ് ചിത്രത്തിലുള്ളതെന്നാണ് ആരാധകര്‍ നിരീക്ഷിക്കുന്നത്. ഞെട്ടിക്കുന്ന അഭിനയമാണ് അമല കാഴ്ച്ചവച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top