ആടൈയിലെ ലിപ് ലോക്കും ചര്‍ച്ചയാകുന്നു; സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത രംഗം ആന്തരിക അഭിനേതാവിന്റെതാണെന്ന് അമല പോള്‍

അമലപോള്‍ തന്റെ കരിയറില്‍ ഏറ്റെടുത്ത ഏറ്റവും ശക്തമായ കഥാപാത്രമാണ് ആടൈയിലേത്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. നഗ്നയായി അഭിനയിച്ചതിനെക്കുറിച്ച് അമല തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ ട്രെയിലറിലെ മറ്റൊരു രംഗം ചര്‍ച്ചയാകുകയാണ്.

ആടൈയുടെ ട്രെയിലറില്‍ പെട്ടെന്ന് മാറിമറിയുന്ന ഒരു രംഗത്തിലാണ് വി.ജെ രമ്യയെ അമല പോള്‍ ചുംബിക്കുന്നത്. ആ ഷോട്ട് പെട്ടെന്ന് ഉണ്ടായതാണെന്നും അത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും അമല പോള്‍ പറഞ്ഞു. ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പംമെന്നാണ് അമല പോള്‍ ചോദിക്കുന്നത്. സ്ത്രീകള്‍ തമ്മില്‍ ഉമ്മ വയ്ക്കുന്നതില്‍ എന്താണ് പ്രശ്നമെന്നും അമല പോള്‍ ചോദിക്കുന്നു.

നിങ്ങള്‍ കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആന്തരിക അഭിനേതാവിനെ നിങ്ങളെ ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും അമല പോള്‍ പറയുന്നു. ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാന്‍ നിങ്ങള്‍ സിനിമ കാണണമെന്നും അമല പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമല ചുംബനരംഗത്തെ കുറിച്ച് തുറന്നടിച്ചത്.

Top