ദൂരസഞ്ചാരത്തിന് മുന്‍പ് പങ്കാളിയെ ചുംബിച്ച് യാത്രയാക്കാം; നൂതന പദ്ധതിയുമായി വിമാനത്താവളങ്ങള്‍  

 

ലോസ് ഏഞ്ചല്‍സ് :പൊതു സ്ഥലത്ത് ചുംബിക്കുന്നതിന് യാതോരു വിധ വിലക്കുകളുമില്ലാത്ത പല രാജ്യങ്ങളും ലോകത്തുണ്ട്. പരസ്പരം കാണുമ്പോള്‍ ആലിംഗനത്തിന് പകരമായി  ചുംബിക്കുന്ന ഇടങ്ങളും നിരവധി. എന്നാല്‍ ഈ നിയമങ്ങള്‍ പലപ്പോഴും വിമാനത്താവളങ്ങളില്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ദീര്‍ഘ നേരത്തെ ചുംബനം കാരണം ഫ്‌ളൈറ്റ് വരെ നഷ്ടപ്പെടുന്ന അവസ്ഥ, ഇതു കാരണം വിമാനത്താവളത്തില്‍ ഉണ്ടാവുന്ന തിരക്ക്, മറ്റുള്ളവരുടെ മുമ്പില്‍ നിന്നും ചുംബിക്കുവാനുള്ള മടി ഇതൊക്കെ കൊണ്ട് തന്നെ പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചില വിമാനത്താവളങ്ങള്‍. ഡെന്‍മാര്‍ക്ക്,സിംഗപ്പൂര്‍, ഹോംങ്കോങ്, ബാലി, പാരീസ്, ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നീ വിമാനത്താവളങ്ങളാണ് ഈ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ‘മീറ്റ് ഏന്‍ഡ് ഫ്‌ളൈ’ എന്ന പേരിലാണ് ഈ സോണുകള്‍ സ്ഥാപിക്കുക. കൃതമായ സമയ പരിധി വെച്ചിട്ടായിരിക്കും കിസ്സിംഗ് സോണുകളുടെ പ്രവര്‍ത്തനം. അനുവദിച്ച സമയത്തിനുള്ളില്‍ യാത്രക്കാര്‍  കിസ്സിംങ് സോണുകളില്‍ നിന്നും പുറത്തിറങ്ങിയിരിക്കണം. 2011 ല്‍ തന്നെ ഡെന്‍മാര്‍ക്കിലെ അല്‍ബോര്‍ഗ് വിമാനത്താവളത്തില്‍ ഇത്തരത്തില്‍ സോണുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നെങ്കിലും ജനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ട് ചില നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. ‘കിസ്സ് ഏന്‍ഡ് ഫ്‌ളൈ’ എന്നായിരുന്നു ഇവയ്ക്ക് അന്ന് നല്‍കിയ പേര്. 

Top