‘ഓടുന്ന ബൈക്കിൽ വച്ച് ലിപ്‌ലോക്’,യുവതിക്കും യുവാവിനുമെതിരെ പിഴ ചുമത്തി ട്രാഫിക് പൊലീസ്

രാജസ്ഥാനിലെ ജയ്പൂരില്‍ ഓടുന്ന ബൈക്കില്‍വച്ച് പരസ്പരം ചുംബിച്ച കമിതാക്കള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. തിരക്കേറിയ റോഡില്‍ അമിത വേഗത്തില്‍ ബൈക്കോടിക്കുന്ന യുവാവ് പിറകിലിരിക്കുന്ന യുവതിയെ ചുംബിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്കും യുവാവിനും വിഡിയോയില്‍ ഹെല്‍മറ്റ് പോലുമില്ല. ബൈക്കിനു പിന്നിലായി സഞ്ചരിച്ചിരുന്ന യാത്രക്കാരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ യാതൊന്നും പാലിക്കാതെയുള്ള യാത്ര ശ്രദ്ധയില്‍പെട്ട പൊലീസ് ഇവരില്‍ നിന്നും പിഴ ഈടാക്കിയെന്നാണ് വിവരങ്ങള്‍. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടികള്‍ ഉണ്ടാകുമെന്നും ജയ്പൂര്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

Top