കെട്ടിടത്തിനു മുകളിൽ യുവതിയെ ചുംബിച്ചു നിൽക്കുന്ന ഫോട്ടോ; പാർക്കർ അത് ലറ്റ് ഇറാനിൽ അറസ്റ്റിൽ

ടെഹ്റാൻ:കാമുകിയുമൊത്ത് സാഹസികമായി ചുംബിച്ച സ്പോർട്സ്മാൻ അറസ്റ്റിൽ.അപകട സാധ്യതയുള്ള സ്ഥലത്ത് കെട്ടിടത്തിനു മുകളിൽ സാഹസികമായി യുവതിയെ ചുംബിക്കുന്ന ഫോട്ടോയും വീഡിയോയും പങ്കുവെച്ചതിനാണ് പാർക്കർ അത്ലറ്റ് ഇറാനിൽ അറസ്റ്റിലായത് . മോശം പ്രവർത്തിക്കാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മേധാവി ഹുസൈൻ റഹീമി പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്തു .


കെട്ടിടത്തിനു മുകളിൽ സാഹസികമായി തൂങ്ങി നിന്ന് ഒരു യുവതിയെ ചുംബിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയുമാണ് പങ്കുവെച്ചിരുന്നത്.ഇൻസ്റ്റഗ്രാമിൽ 133,000 ഫോളോവേഴ്സുള്ള ടെഹ്റാനിൽ നിന്നുള്ള പാർക്കർ അത്ലെറ്റായ അലിറേസ ജപലാഘിയാണ് അറസ്റ്റിലായത്. ഇയാള്‍ അറസ്റ്റിലായ വാർത്ത ഇദ്ദേഹത്തിൻറെ ഇൻസ്റ്റഗ്രാമിലൂടെ സഹോദരനാണ് അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിടത്തിനു മുകളിൽ സാഹസികമായി തൂങ്ങി നിന്ന് ഒരു യുവതിയെ ചുംബിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയുമാണ് ജപലാഘി പങ്കുവെച്ചത്. ഇസ്ലാമിക ഡ്രസ് കോഡിന് കീഴിൽ, സ്ത്രീകൾക്ക് അവരുടെ മുഖം, കൈ, കാലുകൾ എന്നിവ പൊതുവായി കാണിക്കാൻ മാത്രമേ അവകാശമുള്ളൂ.സ്വയം കീഴടങ്ങണമെന്നും അല്ലെങ്കിൽ പരസ്യമായി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്ന ഫോൺകോളുകൾ ലഭിച്ചതായി തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റിലായിരിക്കുന്നത്.

ജപലാഘിക്കൊപ്പമുള്ള സ്ത്രീയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.1990 കളിൽ ഫ്രാൻസിൽ ജനിച്ച അങ്ങേയറ്റത്തെ കായിക വിനോദമാണ് പാർക്കർ. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് കുറഞ്ഞ സമയം കൊണ്ട് വിവിധ ചലന രീതികളിലൂടെ ചലനാത്മകമായി മറികടക്കുന്ന കായിക ഇനമാണ് പാർക്കർ.

Top