ആമിയില്‍ മതംമാറ്റവും വിഷയം: കമല്‍ വിവാദം സൃഷ്ടിക്കുമെന്ന സൂചനയുമായി ട്രെയിലര്‍

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രമാണ് ആമി. മഞ്ജു വാര്യര്‍ ആമിയായെത്തുമ്പോള്‍ മുരളി ഗോപി മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവ ദാസിന്റെ വേഷം ചെയ്യുന്നു. ടൊവിനോ തോമസ്, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

നീര്‍മാതളം പൂത്തകാലം എഴുതുന്നതിന്റെ സീനോടെയാണ് ട്രെയ്ലര്‍ തുടങ്ങുന്നത്. മാധവിക്കുട്ടിയുടെ പ്രണയവും എഴുത്തില്‍ നേരിട്ട പ്രതിസന്ധികളുമെല്ലാം ട്രെയ്ലറില്‍ മിന്നിമായുന്നുണ്ട്. തുടര്‍ന്ന് മാധവിക്കുട്ടി കമലാ സുരയ്യായി മതം മാറുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലേയ്ക്കും ചിത്രം കടക്കുന്നുണ്ടെന്ന സൂചന തരുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റീല്‍ ആന്റ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡില്‍ നിന്നുള്ള ജാവേജ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ മധു നീലകണ്ഠനാണ്.

Top