അമലപോളിൻ്റെ 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് പുറത്ത്; വെട്ടിപ്പ് നടത്തിയത് വാഹന രജിസ്ട്രേഷനിൽ

പോണ്ടിച്ചേരി: നായക നടി അമലപോളിൻ്റെ നികുതി വെട്ടിപ്പ് പുറത്ത്. 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് പുറത്തായിരിക്കുന്നത്. തൻ്റെ ബെൻസ് കാർ രജിസ്ട്രേഷനിലൂടെയാണ് അമലപോൾ നികുതി വെട്ടിച്ചിരിക്കുന്നത്.

താരത്തിൻ്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തില്‍. ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്റ്റ് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്ട്രേഷന്‍ നടത്തിയ കാര്യമോ അറിയുക പോലുമില്ല.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് ഇത്തരത്തില്‍ വ്യാജ രജിസ്ട്രേഷന്‍ നടത്തിയതെന്നാണ് സൂചന. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്ട്രേഷന്‍.

Top