ദാമ്പത്യ ജീവിതം കയ്‌പ്പേറിയ അനുഭവമായിരുന്നെന്ന് അമലാപോള്‍; എല്ലാം നല്ലതിനുവേണ്ടിയെന്ന് താരം

വിവാഹ ജീവിതം കയ്‌പ്പേറിയ അനുഭവമായിരുന്നെന്ന് തുറന്ന് പറഞ്ഞ് അമലാപോള്‍. സത്യം പറഞ്ഞാല്‍ ദാമ്പത്യജീവിതം എനിക്ക് കയ്പേറിയ അനുഭവങ്ങളാണ് നല്‍കിയത്. അവശ്യസമയത്തെ എടുത്തുചാട്ടം വേണ്ടായിരുന്നു എന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. എന്റെ ഇഷ്ടത്തിന് ഞാനെടുത്ത തീരുമാനം വേര്‍പാടില്‍ കലാശിച്ചതു പോലും നല്ലതിനു വേണ്ടിയാണെന്ന് കരുതുന്നതായും അമല പറയുന്നു.

‘ ഏഴു ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. വിവാഹമോചനവും തുടര്‍ന്നുള്ള സംഭവങ്ങളും എന്റെ ഇപ്പോഴത്തെ ജീവിതത്തില്‍ തെല്ലും ബാധിച്ചിട്ടില്ല. എല്ലാവരും പഴയതുപോലെ എന്നെ കൂടുതല്‍ സ്നേഹിക്കുന്നു. സ്വീകരിക്കുന്നു. വിവാഹത്തിനു ശേഷവും ഞാന്‍ അഭിനയിച്ച ‘വേലയില്ലാ പട്ടധാരി’ വന്‍ വിജയം നേടുകയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുപോലെ ഇപ്പോള്‍ ധാരാളം അവസരങ്ങള്‍ എന്നെ തേടി വരുന്നുണ്ട്. ‘വേലയില്ലാ പട്ടധാരി’ രണ്ടാംഭാഗത്തിലും ‘തിരുട്ടുപ്പയലേ’ പടത്തിന്റെ രണ്ടാംഭാഗത്തിലും ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. സുധീപിന്റെ ജോഡിയായി ഒരു കന്നട പടത്തില്‍ അഭിനയിച്ചതു മൂലം അവിടെയും ഞാന്‍ ശ്രദ്ധിക്കപ്പെട്ടു.

എന്നെ സമീപിക്കുന്ന സംവിധായകന്മാരോട് കഥയും എന്റെ കഥാപാത്രത്തെക്കുറിച്ചും മാത്രമാണ് സംസാരിക്കുക. ആരാണ് കഥാനായകനെന്നു പോലും ഞാന്‍ ചോദിക്കില്ല. വിവാഹം ഒഴികെ ഞാനെടുത്ത തീരുമാനങ്ങളൊക്കെ ഇപ്പോള്‍ എനിക്ക് സന്തോഷം നല്‍കുന്നവയാണ്.

വിവാഹജീവിതത്തില്‍ സന്തോഷം ലഭിച്ചില്ലെങ്കില്‍ ഒരു പെണ്ണിന്റെ ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? അങ്ങനെ വന്നാല്‍ വൈകാന്‍ പാടില്ല. അടുത്ത നിമിഷം സ്വതന്ത്രയാകണം. എന്റെ ജീവിതത്തില്‍ നടന്ന ഈ ദുരന്തം മൂലം എനിക്ക് ഒരുപാട് വേദനകള്‍ അനുഭവിക്കേണ്ടി വന്നു. എന്റെ കുടുംബം നല്‍കുന്ന പിന്തുണയും സാന്ത്വനവുമാണ് ഏക ആശ്വാസം.

ഞാന്‍ മോഡേണ്‍ രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നതില്‍ പലരും വിമര്‍ശിക്കാറുണ്ട്. അങ്ങനെയുള്ള വ്യക്തികള്‍ക്ക് മുമ്പില്‍ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.’

Top