ശമ്പളമില്ല; സ്ത്രീകളെ ബലാത്സംഗം ചെയ്‌തോളു: സൈന്യത്തിനു നിർലോഭ പിൻതുണയുമായി പ്രസിഡന്റ്; സൈന്യം കൂട്ടബലാത്സംഗത്തിനിരയാക്കിയത് 13000 സ്ത്രീകളെ

സ്വന്തം ലേഖകൻ

സൈന്യത്തിനു ശമ്പളം നൽകാൻ സർക്കാരിനു സാധിക്കുന്നില്ലെങ്കിൽ എന്തു ചെയ്യണം..? സുഡാൻ സൈനിക മേധാവി കൂടിയായ പ്രസിഡന്റിനു നല്ലൊരു മറുപടി കൈവശമുണ്ടായിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുക..! ശമ്പളത്തിനു പകരം സൈന്യം രാജ്യത്തെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് പ്രസിഡന്റ് നൽകിയത്. പ്രസിഡന്റിന്റെ അനുമതി ശിരസാവഹിച്ച സൈനികർ ബലാത്സംഗത്തിനിരയാക്കിയത് 13000 സ്ത്രീകളെയാണ്.
ഐ്ക്യരാഷ്ട്ര സഭ നടത്തിയ പഠനത്തിലാണ് ഏകദേശം 13000 സ്ത്രീകളെ സൈന്യം ഇത്തരത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് യുഎൻ മനുഷ്യാവകാശ സമിതിയുടെ ഹൈകമ്മീഷണർ സെയ്ദ് റാഅദ് അൽ ഹുസൈന്റെ റിപ്പോർട്ടിൽ പറയുന്നു. 2015ലെ ആദ്യ അഞ്ചു മാസങ്ങളിൽ മാത്രം 1300 ബലാത്സംഗങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്. ശമ്പളത്തിന് പകരം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനും ബലാത്സംഗം ചെയ്യാനും സർക്കാർ അനുവാദം നൽകിയിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. വിമതർക്കെതിരായ നീക്കത്തിൽ പങ്കെടുക്കുന്ന സൈനികർക്കാണ് ഇത്തരമൊരു അവകാശം സർക്കാർ അനുവദിച്ചത്. അവിശ്വസനീയമായ ക്രൂരതകളാണ് വിമതരെ നേരിടുന്നതിന്റെ പേരിൽ സൈന്യം നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പല പെൺകുട്ടികളെയും രക്ഷിതാക്കളുടെ മുൻപിൽ വച്ച് പീഡിപ്പിക്കുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഭർത്താവിനെ കൊന്നശേഷം തന്റെ 15 വയസുകാരിയായ മകളെ 10 സൈനികർ ചേർന്ന് ഉപദ്രവിച്ചതിനെക്കുറിച്ച് ഒരു മാതാവ് നൽകിയ മൊഴിയും റിപ്പോർട്ടിലുണ്ട്. വിമതനെ സഹായിക്കുന്നുവെന്ന് സംശയമുള്ള കുട്ടികളേയും വികലാംഗരേയും സൈന്യം ജീവനോടെ കത്തിക്കുന്നുണ്ടെന്നും മനുഷ്യാവകാശ സമിതി കണ്ടെത്തി.എന്നാൽ യുഎൻ റിപ്പോർട്ട് തള്ളിക്കളഞ്ഞ ദക്ഷിണ സുഡാൻ സർക്കാർ ആരോപണങ്ങളേക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാൻ 2011ൽ വിഭജിച്ച് രൂപീകരിച്ച രാഷ്ട്രമാണ് ദക്ഷിണ സുഡാൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top