സിനിമാ തിരക്കില്‍ സ്‌കൂളിലെ ജോലിക്കെത്തില്ല പക്ഷെ എല്ലാ മാസവും ശമ്പളം കൃത്യമായി വാങ്ങും; നടന്‍ സുധീര്‍ കരമനയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: അധ്യാപക ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോയി വെട്ടിലായിരിക്കുകയാണ് നടന്‍ സുധീര്‍ കരമനം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സുധീര്‍ കരമന സ്‌കൂളിലെത്താതെ കൃതൃമ രേഖകളുണ്ടാക്കി ശമ്പളം വാങ്ങുകയാണെന്ന പരാതിയില്‍ വിജിലന്‍ അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 15 വര്‍ഷമായി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് സുധീര്‍ ജെ. നായര്‍ എന്ന സുധീര്‍ കരമന. സ്വകാര്യ മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളാണിത്. വല്ലപ്പോഴും ജോലിക്കു വന്നുപോകുന്ന സുധീര്‍ കൃത്രിമ രേഖകളുണ്ടാക്കി ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നാണ് പരാതി. ആക്ഷേപം വിജിലന്‍സിന് മുന്നില്‍ എത്തിയതോടെയാണ് ഇതില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാഥമിക പരിശോധനയില്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തുടര്‍ന്നാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മലയാള സിനിമയിലെ തിരക്കേറിയ നടനാണ് ഇപ്പോള്‍ സുധീര്‍. അതിനിടയില്‍ സര്‍ക്കാര്‍ ജോലി പേരിനുമാത്രമായി പക്ഷെ എല്ലാ മാസവും ശമ്പളം കൃത്യമായി വാങ്ങുന്നുമുണ്ട്. ഇതാണ് പരാതിക്കിടയാക്കിയത്. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് സുധീര്‍ കരമന പറഞ്ഞു.

പ്രമുഖ നടനായിരുന്ന കരമന ജനാര്‍ദ്ദനന്റെ മകന്‍കൂടിയായ സുധീര്‍, 1998ലാണ് വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപകവൃത്തിക്കു ചേരുന്നത്. മൂവായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം 2001ല്‍ ഏറ്റെടുക്കുമ്പോള്‍ മുപ്പതു വയസുമാത്രം പ്രായമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രിന്‍സിപ്പല്‍കൂടിയായിരുന്നു അന്ന് സുധീര്‍.

Top