സുധീരനെ ഒതുക്കാൻ തന്ത്രമൊരുക്കി ഉമ്മൻചാണ്ടി; യുഡിഎഫ് ചെയർമാൻ സ്ഥാനം വേണ്ടെന്നു വച്ചത് ഗ്രൂപ്പ് സജീവമാക്കാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ പടയൊരുക്കം നടത്തുന്നതിന്റെ ഭാഗമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുഡിഎഫ് ചെയർമാൻ അടക്കുള്ള സ്ഥാനങ്ങളൊന്നും ഏറ്റെടുക്കാതിരുന്നതെന്നു സൂചന. കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടി ഇപ്പോൾ തീർത്തും ദുർബലനാണ്. കഴിഞ്ഞ അഞ്ചു വർഷം മുഖ്യമന്ത്രിയായി ഇരുന്ന അദ്ദേഹത്തിനു ഗ്രൂപ്പ് ശക്തിപ്പെടുത്താൻ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. വി.എം സുധീരൻ രാഹുൽ ഗാന്ധിയോടും, രമേശ് ചെന്നിത്തല സോണിയ ഗാന്ധിയോടും ഏറെ അടുപ്പം സ്ഥാപിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ പാർട്ടി ശക്തി ഉറപ്പിക്കണമെങ്കിൽ ഗ്രൂപ്പ് സമവാക്യങ്ങളിൽ നേട്ടമുണ്ടാക്കിയേ പറ്റൂ എന്നു ഉമ്മൻചാണ്ടി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതിനായി വി.എം സുധീരനുമായി നേരിട്ടു ഏറ്റുമുട്ടൽ വേണ്ടിവരുമെന്നും ഉമ്മൻചാണ്ടി പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ തിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മാറി നിൽക്കുകയാണെന്നു പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ലക്ഷ്യമിട്ടിരിക്കുന്നത് സുധീരനുള്ള സന്ദേശമാണ്. കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മൻചാണ്ടി ഇന്നലെ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന് കാലപരിധിയൊന്നുമില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് യു.ഡി.എഫ് ചെയർമാൻ പദവിയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചത്. സ്ഥാനം ഏറ്റെടുക്കാനില്ലെങ്കിലും താൻ സജീവമായി ഉണ്ടാകുമെന്നും അദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് എത്തുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദേഹം. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് യു.ഡി.എഫ് ചെയർമാൻ പദവിയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് എന്നല്ല, മറ്റൊരു പദവിയിയും ഏറ്റെടുക്കില്ല. സ്ഥാനം ഏറ്റെടുക്കാനില്ലെങ്കിലും താൻ സജീവമായി ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.അഞ്ചു വർഷവും സ്ഥാനമില്ലാതെ തുടരുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാം എന്ന ഉത്തരമാണ് ഉമ്മൻ ചാണ്ടി നല്കിയത്.
രമേശ് ചെന്നിത്തലയെ യു.ഡി.എഫ് ചെയർമാനാക്കിയത് അറിഞ്ഞില്ലെന്ന കെ.എം.മാണിയുടെ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇതുസംബന്ധിച്ച് പ്രഖ്യാപനവുമൊന്നും ഉണ്ടായിട്ടില്ല.യു.ഡി.എഫിന്റെ ആരംഭകാലംമുതൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറാണ് ചെയർമാൻ. ഇത്തവണയും അത് തുടരുകയാണ് ചെയ്ത്.സംസ്ഥാനത്തെ ഘടകകക്ഷി നേതാക്കളോടും താൻ ചെയർമാൻ സ്ഥാനത്ത് ഉണ്ടാവില്ലയെന്ന് അറിയിച്ചിരുന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top