നാര്‍കോട്ടിക് ജിഹാദ് വിവാദം: ചങ്ങനാശേരി ബിഷപ്പില്‍ നിന്നുലഭിച്ചത് പോസിറ്റീവായ പ്രതികരണം; സമവായത്തിനല്ല എത്തിയത്; സമവായത്തിന് മുന്‍കൈ എടുക്കേണ്ടവര്‍ രക്തം നക്കാന്‍ ചെന്നായയെ പോലെ കാത്തിരിക്കുന്നു-കെ സുധാകരന്‍

കൊച്ചി:പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായതോടെ അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സമവായത്തിന് മുന്‍കൈ എടുക്കേണ്ട സര്‍ക്കാര്‍, തമ്മിലടിക്കുന്നത് കണ്ട് ചോര നക്കി തുടക്കാന്‍ നിക്കുന്ന ചെന്നായയെ പോലെ പെരുമാറുകയാണെന്ന് സുധാകരന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. മതേതരത്വം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും സുധാകരന്‍ പ്രതികരിച്ചു.
സമവായത്തിനല്ല എത്തിയതെന്നും കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.

സമവായത്തിന് വേണ്ടി മുന്‍കൈ എടുക്കേണ്ടത് ഞങ്ങളല്ല. സര്‍ക്കാരാണ്. എന്നാല്‍ അവര്‍ തമ്മിലടിക്കുന്നത് കണ്ട് അതിനകത്ത് നിന്നും ഉറ്റിവീഴുന്ന ചോര നക്കി തുടക്കാന്‍ നിക്കുന്ന ചെന്നായയെ പോലെ കാത്തുനില്‍ക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ക്കൊരു ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ട്. മതസൗഹാര്‍ദത്തെ ഉലക്കുന്ന ഒരു നടപടിയും ചര്‍ച്ചിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് ബിഷപ്പ് പ്രതികരിച്ചു. മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ എല്ലാ കാലത്തും നിന്നത് പോലും ഇനിയും നില്‍ക്കുമെന്നും ബിഷപ്പ് പറഞ്ഞത്.’ സുധാകരന്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സമവായ നീക്കം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പക്ഷേ സര്‍ക്കാര്‍ ചെന്നായയെ പോലെ അവസരം കാത്തിരിക്കുന്ന അവസ്ഥയാണെന്നും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതീക്ഷാ നിര്‍ഭരമായ മറുപടിയാണ് ലഭിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.സമൂഹത്തില്‍ മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാക്കാലവും നിന്നതുപോലെ ഇനിയും ക്രിസ്ത്യന്‍ സമുദായം ഒപ്പമുണ്ടാകും എന്ന് ബിഷപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടെയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. മുസ്ലിം സമുദായ നേതാക്കളുമായും ചര്‍ച്ച നടത്തും.

വര്‍ഗീയത ഉയര്‍ത്തുന്ന വിഷയങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. വിവാദങ്ങളില്‍ സമവായത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെന്ന് മാത്രമല്ല, പോസിറ്റിവ് സമീപനം പോലും സര്‍ക്കാരില്‍ നിന്നുണ്ടായില്ല. ചെവി കേള്‍ക്കുന്നവന്‍ കേള്‍ക്കാത്തവനായി അഭിനയിക്കുന്നത് പോലെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിലെ അടിസ്ഥാന ഘടകം കോണ്‍ഗ്രസാണെന്ന് അവകാശപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കെ സുധാകരന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിക്കും.വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ഒരു മണിക്കൂറോളമാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും നടത്തി സമവായങ്ങളിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

അതിനിടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി സുരേഷ് ഗോപി എംപി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം എംപി വ്യക്തമാക്കി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ നേതൃത്വവുമായി വേണ്ടിവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. അതേമയം നാര്‍കോട്ടിക് ജിഹാദ് പമാര്‍ശത്തിന്റെ പേരില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയ ലോകവ്യാപകായ പ്രതിഭാസമാണ്. എന്നാല്‍ അതിന് മത ചിഹ്നം നല്‍കേണ്ട കാര്യമില്ല. വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമുദായങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കിയെടുക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാഫിയകളെ മാഫിയ ആയിത്തന്നെ കാണണമെന്നും, അതിന് മത ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും മതസ്പര്‍ധയുണ്ടാക്കാന്‍ വേണ്ടിയല്ല, മറിച്ച്‌, തങ്ങളുടെ സമുദായത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഉദ്ദേശ്യമെന്നും സംഭവത്തെ കുറിച്ച്‌ പാലാ ബിഷപ്പ് വ്യക്തമാക്കി കഴിഞ്ഞിട്ടുള്ള കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാര്‍കോട്ടിക് മാഫിയ എന്നത് പണ്ടും കേട്ടിട്ടുള്ളതാണ്. എന്നാല്‍ നാര്‍കോട്ടിക് ജിഹാദ് എന്നത് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമാണ്. അത്തരം ഏതെങ്കിലും പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് എവിടെയും നടക്കുന്നില്ല. പുറംരാജ്യങ്ങളിലുള്ളതു പോലെ ഇവിടെ വലിയ മാഫിയകള്‍ ആയി ലഹരി സംഘങ്ങള്‍ വളര്‍ന്നിട്ടില്ല എന്നുള്ളതാണ് സത്യം. സര്‍ക്കാരുകളെക്കാള്‍ ശക്തരായ നാര്‍കോട്ടിക് മാഫിയകളെ പോലെ സംസ്ഥാനത്തോ രാജ്യത്തോ സംഘടിതമായി ഏതെങ്കിലും സംഘങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് സംബന്ധിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. കോൺഗ്രസ് തകര്‍ന്ന് കൊണ്ടിരിക്കുന്നന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്യമായി ബിജെപിയിലേക്ക് പോവും എന്ന് പറഞ്ഞ പല നേതാക്കളും ഉണ്ട്. ബിജെപി നമ്മുടെ രാജ്യത്ത് സ്വീകരിക്കുന്ന നയം അത് രാജ്യത്തിന്റെ തകര്‍ച്ചക്ക് വഴി വെക്കുന്നതാണ്. ഇത് എല്ലാ മൂല്യങ്ങള്‍ക്കും എതിരായുള്ള നിപാടുകളാണ്. ഇത്തരത്തില്‍ രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ബിജെപിയെ ആ രീതിയില്‍ കണ്ട് കൊണ്ട് നേരിടാനല്ല കോണ്‍ഗ്രസ് തയ്യാറാവുന്നത് .. ഇത് കോണ്‍ഗ്രസിന് അകത്തുള്ളവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് ഇടതു പക്ഷമാണ്. ഇത്തരത്തില്‍ ഒരു നല്ല മാറ്റം ഇപ്പോള്‍ പ്രകടമായിട്ടുണ്ട്. ഇന്നലത്തോടു കൂടി പ്രധാനികള്‍ തീര്‍ന്നു എന്നാണ്. എന്നാല്‍ ഇന്ന് മറ്റൊരു പ്രധാനി വന്നു, നാളെ എന്താണ് എന്ന് നാളെയെ മനസ്സിലാക്കേന്‍ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top