സുധാകരന്‍റെ ‘നീഗ്രോ’ പ്രയോഗം; കേരളത്തിന് വരുത്തുന്നത് കോടികളുടെ നഷ്ടം

കൊച്ചി: മന്ത്രി ജി. സുധാകരന്‍റെ ‘ നീഗ്രോ’ പ്രയോഗം കേരളത്തിന് വരുത്തിവെയ്ക്കുന്നത് ശതകോടികളുടെ നഷ്ടം. ഇതോടെ സുധാകരന് ലോക ശ്രദ്ധ കിട്ടിയെങ്കിലും ഇദ്ദേഹത്തിന്‍റെ വാക്കുകൊണ്ട് കേരളം മുഴുവന്‍ അതിന്‍റെ ദൂഷ്യഫലം അനുഭവിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ലോകബാങ്ക് ഉന്നതനെ നീഗ്രോ എന്ന് വിധിച്ച് വംശീയ വെറി പ്രകടിപ്പിച്ച മന്ത്രിക്കെതിരെ കടുത്ത് അമര്‍ഷത്തിലാണ് ലോകബാങ്ക്. ഇതോടെ കേരളത്തിലെ ലോകബാങ്ക് പദ്ധതികളുടെ കാര്യം എന്താകുമെനന്ന് എന്ന ആശങ്ക ശക്തമായിരിക്കയാണ്.

ലോക ബാങ്കെന്നാല്‍ അമേരിക്കയാണെന്ന് പറഞ്ഞു തുടങ്ങിയ പ്രസംഗമാണ് മന്ത്രി സുധാകരനെ വിവാദത്തിലാക്കിയത്. അമേരിക്ക ഉണ്ടാവുന്നതിനു മുന്‍പേ കേരളം ഉണ്ട്. വായ്പ പിന്‍വലിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. കെഎസ്ടിപി പദ്ധതി ഇഴയുന്നതിനു കാരണം ലോക ബാങ്കിന്‍റെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ്. ഞാന്‍ മന്ത്രിയായ ശേഷം നാലു തവണ ലോക ബാങ്കിന്റെ പ്രതിനിധികള്‍ എന്നെ കാണാന്‍ വന്നു. ഇവിടുത്തെ ടീം ലീഡര്‍ ഒരു ആഫ്രോ-അമേരിക്കനാണ്. എന്നാല്‍ ഒബാമയുടെ വംശക്കാരന്‍. അയാള്‍ നീഗ്രോയാണ്. നൂറ്റാണ്ടിനു മുന്‍പ് അടിമകളാക്കി, അമേരിക്കയില്‍ കൊണ്ടു വന്നു പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോള്‍ സ്വതന്ത്രരായി. അതിന്‍റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്’.ഇതായിരുന്നു സുധാകരന്റെ പ്രസംഗം. മാപ്പു പറഞ്ഞ് കത്തെഴുതിയ മന്ത്രി, താങ്കളൊരു യഥാര്‍ഥ അമേരിക്കനാണെന്നും ഇനി മേലില്‍ ഇത്തരം പദപ്രയോഗം നടത്തില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ ലോകബാങ്ക് കേരളത്തിന് നല്‍കുന്ന സഹായം നിര്‍ത്തലാക്കിയാല്‍ അത് രാഷ്ട്രീയപരമായി വലിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ ഒരു മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം നടത്തിയതും ലോകബാങ്കിന്‍റെ വായ്പ ആവശ്യമില്ലെന്നു പരസ്യമായി പറഞ്ഞതും ഗൗരവമായി കാണുന്നുവെന്ന് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കു കത്തെഴുതി. ഇതോടെ കാര്യം ദേശീയ തലത്തിലും ശ്രദ്ധപിടിച്ചിട്ടുണ്ട്. കെഎസ്ടിപി പദ്ധതിക്കുള്ള വായ്പയ്ക്കു പുറമേ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റു പദ്ധതികള്‍ക്കു വായ്പ നല്‍കുന്നതും പുനഃപരിശോധിക്കേണ്ടി വരുമെന്നു കത്തില്‍ പറയുന്നു. ഇതോടെ സംസ്ഥാനത്തു ലോകബാങ്ക് വായ്പ വിനിയോഗിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു.

കെഎസ്ടിപി അധികൃതര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ലോക ബാങ്കിന്റെ ടീം ലീഡര്‍ ബെര്‍ണാര്‍ഡ് അരിട്വയ്‌ക്കെതിരെ ജി. സുധാകരന്‍ നടത്തിയ ‘നീഗ്രോ’ പ്രയോഗത്തോടൊപ്പം കെഎസ്ടിപി പദ്ധതിയില്‍ അടിമുടി അഴിമതിയാണെന്നും കേരളത്തിന് വായ്പ ആവശ്യമില്ലെന്നും പറഞ്ഞതു ലോകബാങ്ക് അധികൃതരെ ചൊടിപ്പിച്ചു. എത്തിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡന്റ്, മാനവവിഭവശേഷി വൈസ് പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്നാണ് അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തെഴുതിയത്.

Top