ഗുസ്തിയിലും അനുഷ്‌ക ശര്‍മ്മ ഒട്ടും പിന്നില്ലല; എതിരാളിയെ മലര്‍ത്തയിടിച്ച് ബോളിവുഡ് സുന്ദരി

അനഷ്‌ക ശര്‍മ്മ ഇപ്പോള്‍ ആകെ ആവേശത്തിലാണ് വേറെയൊന്നുമല്ല.. സിനിമക്കുവേണ്ടിയാണ് ഗുസ്തി പരിശീലനം നടത്തിയതെങ്കിലും ഗുസ്തികാര്യത്തില്‍ താനൊട്ടും പുറകില്‍ അല്ല എന്നാണ് താരത്തിന്റെ സ്വയം വിലയിരുത്തല്‍.

അനുഷ്‌ക ശര്‍മ്മ ഗുസ്തിയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അനുഷ്‌ക തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക ഗുസ്തി രംഗത്തില്‍ അഭിനയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ വെറുതെ അഭിനയിക്കുകയല്ല, കഴിഞ്ഞ രണ്ട് മാസത്തെ കഠിനമായ പരിശീലനത്തിനൊടുവിലാണ് അനുഷ്‌ക ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിനായി താരം തന്റെ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദിവസം നാല് മണിക്കൂര്‍ ഗുസ്തി പരിശീലനത്തിലൂടെയാണ് അനുഷ്‌ക തികഞ്ഞ ഒരു ഗുസ്തിക്കാരിയായി മാറിയത്.

രണ്ട് മാസത്തിന് മുമ്പ് തനിക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് കരുതിയിട്ടേയില്ലെന്നാണ് അനുഷ്‌ക പറയുന്നത്. ഇതിന് വേണ്ടി തന്റെ ശാരീരിക സ്ഥിതി പരുവപ്പെടുത്തിയെടുക്കാന്‍ സഹായിച്ച ഗുസ്തി പരിശീലകര്‍ക്ക് അനുഷ്‌ക ട്വീറ്രിലൂടെ പ്രത്യേകം നന്ദി പറയുകയും ചെയ്തു.

Top