എന്റെ ഭാര്യയുടെ ഏറ്റവും മികച്ച ചിത്രമാണ് ഇത്; അനുഷ്‌കയുടെ പാരിയെ പുകഴ്ത്തി കൊഹ്ലി

അനുഷ്‌ക ശര്‍മ്മ കേന്ദ്ര കഥാപാത്രമായ ഹൊറര്‍ ചിത്രം പാരി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ചിത്രം കണ്ടതിന് ശേഷം അഭിപ്രായം അറിയിച്ചിരിക്കുകയാണ് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കൊഹ്ലി.’ചിത്രം രാത്രി കണ്ടു. എന്റെ ഭാര്യയുടെ ഏറ്റവും മികച്ച ചിത്രമാണ് ഇത്. വളരെക്കാലത്തിന് ശേഷം കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്. കുറച്ചു ഭയപ്പെട്ടെങ്കിലും അനുഷ്‌കയെക്കുറിച്ച് വളരെ അഭിമാനമുണ്ടെന്നും താരം ട്വീറ്ററില്‍ കുറിച്ചു. പാരി ഒരു ഹൊറര്‍ ചിത്രമാണ്. വിദ്യാ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. അനുഷ്‌കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്‌ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.

Top