സുനന്ദ പുഷ്കര്‍ വധക്കേസ്‌; തരൂരിനെതിരെ എയിംസ്‌ റിപ്പോര്‍ട്ട്‌

ഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയമായ ശശി തരൂരിനെതിരായി എയിംസിലെ റിപ്പോര്‍ട്ട്‌. സുനന്ദ പുഷ്കറിന്‍െറ മരണം വിഷാംശം മൂലമാണെന്നും ഉത്കണ്ഠ ശമിപ്പിക്കാനുള്ള ആല്‍പ്രാക്സ് മരുന്ന് അമിത അളവില്‍ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. സുനന്ദ ഭക്ഷണം കഴിച്ചിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായെന്നും അതുമൂലം രക്തസമ്മര്‍ദ്ദം കുറഞ്ഞിരുന്നുവെന്നുമാണ്‌ തരൂര്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ ഈ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന്‌ എയിംസിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.സുനന്ദയുടെ രോഗവിവരം സംബന്ധിച്ച ചില വസ്തുതകള്‍ ശശി തരൂരും സുഹൃത്തും മറച്ചുവച്ചുവെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌. വിശദീകരിക്കപ്പെടാത്ത 15 പരിക്കുകള്‍ ദേഹത്തുണ്ട്. മരണത്തിന് 12 മണിക്കൂറിനുള്ളിലാണ് ഇതത്രയും ഉണ്ടായിരിക്കുന്നത്. കടിച്ചതിന്‍െറ പാടുണ്ട്. മരണത്തിനുമുമ്പ് പിടിവലി നടന്നിരിക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

Top