സുനന്ദപുഷ്‌ക്കറിന്റെ മരണം; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലും അവ്യക്തത, ദുരൂഹത തുടരുന്നു.

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സുനന്ദപുഷ്‌ക്കറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടും അവ്യക്തമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌ക്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുനന്ദയുടെ മരണം സംബന്ധിച്ച എയിംസിന്റെയും എഫ്.ബി.ഐയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനാണ് പുതിയ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ സംഘം രണ്ടാഴ്ച മുന്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് പറയുന്നത്. ഇതോടെ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സുനന്ദയുടെ ബ്ലാക്ക്‌ബെറി ഫോണില്‍ നിന്നും അവരുടെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഫോണിലെ ചാറ്റുകള്‍ ലഭിക്കാനായി യു.എസ് കോടതിയുടെ അനുമതി അന്വേഷണ സംഘത്തിന് ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സുനന്ദയുടെ ലാപ്പ്‌ടോപ്പിന്റെ ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകളും ലഭിക്കാനുണ്ട്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top