അറപ്പ് തോന്നിയത് ഇത്തരത്തിലുള്ള വാര്‍ത്തകളോട്; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സണ്ണി ലിയോണ്‍

തനിക്ക് ഉണ്ടായ വിഷമങ്ങള്‍ തുറന്നു പറയുകയാണ് പ്രശസ്ത പോണ്‍ താരം സണ്ണി ലിയോണ്‍. ഒരേസമയം ഗര്‍ഭിണിയാണെന്നും വിവാഹമോചിതയാവുന്നുവെന്നും തന്നെക്കുറിച്ച് പ്രചരിച്ച വാര്‍ത്തകളാണ് തന്നില്‍ ഏറ്റവുമധികം അറപ്പുളവാക്കിയതെന്ന് സണ്ണി ലിയോണ്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.

ഈ വാര്‍ത്ത കേട്ട് തന്റെ ഭര്‍ത്താവിന്റെ അമ്മ ഫോണ്‍ വിളിക്കുകയും എന്തെങ്കിലും തുറന്ന് സംസാരിക്കാന്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് എന്നെ അമ്പരപ്പെടുത്തി. തനിക്ക് ലഭിച്ച വ്യാജ സന്ദേശത്തെ പറ്റിയും സണ്ണി ലിയോണ്‍ തുറന്ന് പറഞ്ഞു. ഒരു ദിവസം എനിക്കൊരു സന്ദേശം ലഭിച്ചു. ഗെയിം ഓഫ് ത്രോണ്‍സില്‍ എന്നെ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്നായിരുന്നു സന്ദേശം. ആദ്യം ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി എന്നാല്‍ അതിന്റെ കൂടെ ഐ.എം.ഡി.ബി ലിങ്ക് കൂടി അയച്ചിരുന്നു. അത് നേക്കിയപ്പോള്‍ മനസ്സിലായി ഇതൊരു വ്യാജ സന്ദേശമാണെന്ന്. സണ്ണി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരിക്കലും ഒരു നടിയാവണമെന്ന് ആഗ്രഹിച്ചിട്ടില്ല. ബിസിനസ്സ് തുടങ്ങാനായിരുന്നു താത്പര്യം. എന്നാല്‍ യഥാസ്ഥിതിക സിഖ് കുടുബത്തില്‍ ജനിച്ച എനിക്കത് അസാധ്യമായിരുന്നു. ഒരിക്കല്‍ മോഡലിങ്ങില്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ പഠിക്കാനായിരുന്നു വീട്ടുകാര്‍ നല്‍കിയ മറുപടി സണ്ണി പറയുന്നു.

ബോളിവുഡും അഡള്‍ട്ട് ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസവും താരം വ്യക്തമാക്കി. അഡള്‍ട്ട് ഇന്റസ്ട്രി വളരെ പ്രൊഫഷണലാണ് പ്രത്യേകിച്ച് സമയത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍. എന്നാല്‍ ബോളിവുഡില്‍ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്താലും അഞ്ച് മിനിറ്റ് കൂടിയെന്ന് പറയും. തിരക്കഥയുടെ കാര്യത്തിലും വലിയ മാറ്റമില്ല ക്ലൈമാക്‌സ് വരെ അവസാന നിമിഷം മാറ്റിയെഴുതുന്നത് കണ്ടിട്ടുണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു.

Top