കസവ് സാരിയുടുത്ത് നടി സണ്ണി ലിയോണ്‍; ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തി; കൈയ്യടിച്ച് കോഴിക്കോട്

കോഴിക്കോട്: കസവ് സാരിയുടുത്ത് മലയാളികളുടെ മനസ് കീഴടക്കി നടി സണ്ണി ലിയോണ്‍. സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോണ്‍ എത്തിയത്. ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോണ്‍ അവരുമായി സമയം ചിലവഴിച്ചു. വന്‍ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചത്.

നേരത്തെ കോഴിക്കോട് സരോവരത്ത് പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഫാഷന്‍ ഷോ നേരത്തെ നിര്‍ത്തി വച്ചത് വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top