മോദി സര്‍ക്കാരിന് കനത്ത പ്രഹരം .ജഡ്ജി നിയമന കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കി!നടപടി ഭരണഘടനാ വിരുദ്ധമെന്നും കോടതി

ന്യൂഡല്‍ഹി: കോടതിയേയും ഇനി നിയന്ത്രിക്കാം എന്ന മോദി സര്‍ക്കാരിന്റെ മോഹത്തിന് കനത്ത പ്രഹരം .മോദി സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കി.ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണു നടപടി. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്പ്രീം കോടതി പറഞ്ഞു. സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞ കോടതി നിയമം ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാണിച്ചു. അതിനാല്‍ തന്നെ ഈ നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. ജഡ്ജിമാരുടെ നിയമനത്തില്‍ കൊളീജിയം സംവിധാനം തുടരുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. നിയമന കമ്മിഷന്‍ രൂപീകരിച്ച ഭരണഘടനാ ഭേദഗതിയും റദ്ദാക്കി.

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായാണ് പുതിയ സംവിധാനമുണ്ടാക്കി ഭരണഘടനാ ഭേദഗതിയും നിയമവും പാസാക്കിയത്. നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ്സ് കമ്മിഷന്‍ (എന്‍ജഎസെി) എന്ന പേരിലാണ് സംവിധാനം നിലവില്‍ വന്നത്. ഇതു സംബന്ധിച്ച ചട്ടം, കമ്മിഷനു ഭരണഘടനാ പദവി നല്‍കുന്ന 99-ാം ഭേദഗതി എന്നിവയുമായി ബന്ധപ്പട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്‍ജെഎസിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് രണ്ടു ദിവസം മുന്‍പാണ് പുതിയ വിജ്‌ഞാപനം വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിയുടെ അപ്രമാധിത്വം അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. ജഡ്ജിമാരുടെ നിയമനത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.ഉന്നത ജുഡീഷ്യറിയിലെ ജഡ്‌ജി നിയമന പ്രക്രിയ പരിഷ്‌കരിക്കാന്‍ അടിയന്തര നടപടിയെന്നവണ്ണം ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കണമെന്നു നിയമ മന്ത്രാലയത്തിന്റെ പാര്‍ലമന്റെറി സ്‌ഥിരം സമിതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Top