ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക: പത്തനംതിട്ടയില്ലാതെ പ്രഖ്യാപനം; ടോം വടക്കനെ പരിഗണിച്ചില്ല

ന്യൂഡല്‍ഹി: കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജെപി നദ്ദയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും സ്ഥാനാര്‍ത്ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.തിരുവനന്തപുരത്ത് മിസോറം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിലും എഎന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും മത്സരിക്കും.

പാലക്കാട് – സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍, കൊല്ലം – കെവി സാബു , കാസര്‍കോട് – രവീശ തന്ത്രി കുണ്ടാര്‍, കണ്ണൂര്‍ – സികെ പത്മനാഭന്‍, വടകര – വികെ സജീവന്‍, പൊന്നാനി- പ്രൊഫ വിടി രമ, കോഴിക്കോട് – കെപി പ്രകാശ് ബാബു, മലപ്പുറം – ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ .

Top