രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പുതിയ കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ളതും നിലവിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടതുമായ എല്ലാ ഹര്‍ജികളും ജനുവരി 11ന് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
കര്‍ഷകരുമായി കേന്ദ്രം നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനു പിന്നാലെ നിരാശ പ്രകടിപ്പിച്ച് സുപ്രീംകോടതി ഇത്തരം സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്നതാണ് കോടതിയുടെ ഉദ്ദേശ്യമെന്നും വ്യക്തമാക്കി.
വിവാദ കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ കര്‍ഷക പ്രശ്‌നം പരിഹാരമാകാത്തതില്‍ നിരാശ പ്രകടിപ്പിച്ചത്.
‘സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുകയാണ് കോടതിയുടെ ഉദ്ദേശ്യം. ഇതുവരെ സാഹചര്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സാഹചര്യം മനസിലാക്കുകയും ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.. ചീഫ് ജസ്റ്റിസ് പറഞ്ഞു.
കര്‍ഷകരുമായി ചര്‍ച്ച നടത്തുകയാണെന്നും, ഇരു കൂട്ടരും തമ്മില്‍ ധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും’ ഏഴാം വട്ട ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു.