ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസ്; ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദങ്ങള്‍ തിങ്കളാഴ്ച കോടതി കേള്‍ക്കും. നിലവില്‍ ചിദംബരം സിബിഐയുടെ കസ്റ്റഡിയിലാണ്. അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ചിദംബരത്തിന്‍റെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ചോദ്യം ചെയ്യല്‍ തുടരുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും സിബിഐയും കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ എന്ന കമ്പനിക്ക് വിദേശത്ത് നിന്ന് പണം സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐ.എൻ.എക്സ്. മീഡിയ ഡയറക്ടർ ഇന്ദ്രാണി മുഖർജി, ഐ.എൻ.എക്സ്. ന്യൂസിന്റെ അന്നത്തെ ഡയറക്ടർ പീറ്റർ മുഖർജി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

Top