സുപ്രീം കോടതി മാണിക്യമലരായ പൂവിക്കൊപ്പം; കേസുകളെല്ലാം സ്‌റ്റേചെയ്തുകൊണ്ട് ഉത്തരവ്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെയുള്ള കേസുകളില്‍ നടപടി സ്വീകരിച്ച് സുപ്രീം കോടതി. ചിത്രത്തിലെ ലോക ഹിറ്റായ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരയായിരുന്നു രാജ്യത്തിന്റെ പല ഭാഗത്തും കേസുകള്‍ നല്‍കപ്പെട്ടത്. എന്നാല്‍ രാജ്യത്തൊരിടത്തും ഗാനത്തിനും ചിത്ത്രതിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി.

തെലുങ്കാനയിലെ കേസിന്റെ തുടര്‍ നടപടിയും സുപ്രീം കോടതി സ്റ്റേ ചെയ്തു.കേസില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും. ചിത്രത്തിലെ ഗാനത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതിനെ ചോദ്യംചെയ്ത് നടി പ്രിയ പ്രകാശ് ആണു ഹര്‍ജി ഫയല്‍ ചെയ്തത്. ‘മാണിക്യമലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു.

പി.എം.എ. ജബ്ബാറിന്റെ വരികള്‍ക്കു തലശ്ശേരി റഫീഖ് ഈണം നല്‍കി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പുനരാവിഷ്‌കരിച്ച പാട്ടാണ് ഇപ്പോള്‍ വൈറലായത്.

Top