ഇന്‍സ്റ്റഗ്രാമിലെ താരമായി പ്രിയ പ്രകാശ്; ഓരോ പോസ്റ്റിനും നേടുന്നത് ലക്ഷങ്ങള്‍; അക്കൗണ്ട് പ്രമോഷന് നിരവധി കമ്പനികള്‍

ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളെ മാത്രമല്ലോ ലോകത്തെ തന്നെ വീഴ്ത്തിയ പ്രിയ പ്രകാശ് ഇന്‍സ്റ്റഗ്രാമിലെ താരമായി വിലസുകയാണ്. താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ നേടുന്നത് ലക്ഷങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ലുലു ഒരുക്കുന്ന ഒരു ‘അഡാര്‍ ലൗവി’ലെ മാണിക്യ മലരായ പാട്ട് ഭാഷയുടെ അതിര്‍ത്തികള്‍ക്കപ്പുറം സഞ്ചരിച്ചതിന് കാരണം പ്രിയയുടെ മുഖത്ത് വിരിഞ്ഞ രസകരമായ ഭാവങ്ങളായിരുന്നു.

എന്തായാലും ‘അടാര്‍ ലൗ’ പ്രിയയുടെ ജീവിതം മാറ്റിമറച്ചു. ബോളിവുഡ് താരം ഋഷി കപൂര്‍ പോലും പ്രിയയുടെ ആരാധകനായി. ഇന്‍സ്റ്റാഗ്രാം എക്കൗണ്ടില്‍ ഇന്ന് പ്രിയയെ ഇപ്പോള്‍ പിന്തുടരുന്നത് അന്‍പത് ലക്ഷത്തേക്കാള്‍ കൂടുതല്‍ ആരാധകരാണ്.

പ്രിയ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും പണം ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് പ്രമോട്ട് ചെയ്യാന്‍ നിരവധി കമ്പനികള്‍ പ്രിയയെ സമീപിച്ചുവെന്നും ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപവരെ പ്രതിഫലം നല്‍കാന്‍ അവര്‍ തയ്യാറെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഫെയ്സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ ബര്‍ഗിനെപ്പോലും പ്രിയ പിന്തള്ളി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല ഇന്ത്യയിലെ പല പ്രമുഖ സിനിമാ താരങ്ങളുടെയും സ്ഥാനം പ്രിയക്ക് പിറകിലായിരിക്കുകയാണ്.

Latest
Widgets Magazine